കൊച്ചി: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് സ്ത്രീകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. 534 ഗ്രാം കൊക്കെയ്നുമായി രണ്ട് നൈജീരിയന്‍ വനിതകളാണ് പിടിയിലായത്.
കസ്റ്റംസ് പരിശോധനയിലാണ് 5.5 കോടി രൂപ വിലയുള്ള മയക്കുമരുന്നുമായി ഇരുവരും പിടിയിലായത്. ലാഗോസില്‍ നിന്നും ദോഹ വഴിയാണ് പ്രതികള്‍ കൊച്ചിയില്‍ എത്തിയത്.
മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇരുവരേയും റിമാന്‍ഡ് ചെയ്തു.
gulf
SHARE THIS ARTICLE