മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചത്. ആറു വയസിൽ താഴെയുള്ള പെൺകുട്ടികളാണ് മരിച്ച രണ്ടു പേരും. മരിച്ച യുവതിക്കു ഏകദേശം 30 വയസിനു മുകളിൽ പ്രായമുള്ളതായാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോടു ചേർന്നു നിർത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്.
വാഹനം കത്തിയതിനാൽ അപകട കാരണം കണ്ടെത്താനായിട്ടില്ല. തീപിടിത്ത വിവരം അറിഞ്ഞ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. അതേ സമയം മരിച്ചവരുടെ വിവരങ്ങൾ വിക്ടോറിയ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അപകടത്തിൽ ദൃക്സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെടണമെന്നു നിർദേശിച്ചിട്ടുണ്ട്.ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷമായിരിക്കും മൃതദേഹം വിട്ടു നൽകുന്നത്.
gulf
SHARE THIS ARTICLE