All Categories

Uploaded at 1 month ago | Date: 28/11/2021 20:22:51

തൊടുപുഴ : ബിജെപി തൊടുപുഴ മണ്ഡലത്തെ ഇനി ഒരു 25 വയസുകാരി പെൺകുട്ടി നയിക്കും.രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഏറ്റവും പ്രധാന്യമുള്ള ചുമതലയിലേക്ക് എത്തുകയാണ് തൊടുപുഴ മുനിസിപ്പൽ കൗൺസിലർ കൂടിയായ ശ്രീലക്ഷ്മി.

ഭാരതീയ ജനതാ പാർട്ടിയുടെ  കേരളത്തിലെ പ്രവർത്തന അടിത്തറ വികസിപ്പിക്കുന്നതിന്റെ ഭാഗമായി   സംസ്ഥാനത്താകെ ബൂത്ത് കമ്മറ്റികളുടെ അടിസ്ഥനത്തിൽ നിയോജകമണ്ഡലങ്ങളെ പുനർ നിർണ്ണയിച്ചതിനു ശേഷം നടന്ന പുനസംഘടനയിൽ തൊടുപുഴ മണ്ഡലത്തെ നയിക്കാൻ പാർട്ടി നിയോഗിച്ചിരിക്കുന്നത്  ഇരുപത്തിയഞ്ച് കാരിയായ ശ്രീലക്ഷ്മി സുദീപിനെയാണ് .

പുതിയ പുനസംഘന അനുസരിച്ച്  ജില്ലയിൽ പത്തു മണ്ഡലം പ്രസിഡന്റുമാരെ തെരെഞ്ഞടുത്തതിൽ ശ്രീലക്ഷമിയാണ് ഏക വനിത.  വിദ്യാർത്ഥി സംഘടനാ രംഗത്തെ മികവിൽ നിന്നും ആർജ്ജിച്ച കരുത്തുമായാണ്,  ഉന്നത മാർക്കോടെ സാമൂഹിക  സേവനത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഈ പെൺകുട്ടി രാഷ്ട്രീയ നേതൃത്വത്തിലേക്ക്  ഉയർന്നു വരുന്നത്.

ഇടുക്കി ജില്ലയിൽ ബി. ജെ.പി ക്ക് ഏറ്റവും അധികം ജനകീയ അടിത്തറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിനിധ്യവുമുള്ള മണ്ഡലമാണ് തൊടുപുഴ. ഈ മണ്ഡലത്തിന്റെ പ്രസിഡന്റ് സ്ഥാനം  അവിവാഹിതയായ  ഈ പെണ്കുട്ടിയെ ഏല്പ്പിക്കുന്നതിലൂടെ വലിയ വെല്ലുവിളിയാണ് പാർട്ടി ഏറ്റെടുത്തിരിക്കുന്നത്.  നിലവിൽ തൊടുപുഴ നഗരസഭ 21-ാം വാർഡിൽ നിന്നുമുള്ള കൌൺസിലാറാണ് ശ്രീ ലക്ഷ്മി സുദീപ്. 

ചെറുപ്രായത്തില് തന്നെ  ബാലഗോകുലത്തിലൂടെ സംഘടനാ പ്രവർത്തനത്തിലേക്ക് കടന്നു വന്ന ശ്രീലക്ഷ്മി നല്ല പ്രസംഗക കൂടിയാണ്.

ദേശീയ വിദ്യർത്ഥി രാഷ്ട്രീയത്തിലൂടെ ഊതികാച്ചിയെടുത്ത ഈ പെണ്കുട്ടി   എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി , സംസ്ഥാന വനിതാ കൺവീനർ തുടങ്ങയി   യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള നിരവധി ഉത്തരവാദിത്വങ്ങൾ വഹിച്ചിച്ചുണ്ട്.
   
ശ്രീ ലക്ഷ്മിയുടെ   ഉയർന്ന വിദ്യാഭ്യാസവും  വിദ്യാർത്ഥി സംഘടനാ രംഗത്തെ മുൻപരിചയവും  മികച്ച ജനപിന്തുണയും   തൊടുപുഴയിലെ സംഘടനാ പ്രവർത്തന രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് തൊടുപുഴയിലെ ബി ജെ പി പ്രവർത്തകർ.
ഇതിനു മുൻപ് ബി ജെ പി ജില്ലാ പ്രസിഡന്റായി രക്നമ്മ ഗോപിനാഥ് വന്ന ചരിത്രം കൂടി ഇടുക്കിക്ക് ഉണ്ട്.

തൊടുപുഴ മണ്ഡലത്തെ ഇനി നാരീശക്തി നയിക്കും.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.