ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. അടുത്ത വ്യാഴം മുതൽ മാസ്കോ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല. ഒമിക്രോൺ മൂലമുള്ള കോവിഡ് നിരക്ക് ഉയർന്ന നിലയിലെത്തിയതായി വിദഗ്ധർ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോൺസന്റെ പ്രഖ്യാപനം.
ബൂസ്റ്റർ ഡോസ് ക്യാംപെയിനും വിജയം കണ്ടു. തൽക്കാലം ഐസലേഷൻ ചട്ടങ്ങൾ തുടരുമെങ്കിലും മാർച്ചിനപ്പുറം നീട്ടില്ല. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോൺസൻ പാർലമെന്റിൽ പറഞ്ഞു.
health
SHARE THIS ARTICLE