All Categories

Uploaded at 1 month ago | Date: 17/05/2022 22:11:49

തി​രു​വ​ന​ന്ത​പു​രം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍ഥി​ക​ളു​ടെ യാ​ത്രാ​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ലും പി​ന്നി​ലും എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ വാ​ഹ​നം എ​ന്ന് വ്യ​ക്ത​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. സ്കൂ​ള്‍ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്‍ ""ON SCHOOL DUTY'' എ​ന്ന ബോ​ർ​ഡ് വ​യ്ക്ക​ണം. 

സ്കൂ​ൾ മേ​ഖ​ല​യി​ൽ മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​റും മ​റ്റ് റോ​ഡു​ക​ളി​ൽ പ​ര​മാ​വ​ധി 50 കി​ലോ​മീ​റ്റ​റു​മാ​യി വേ​ഗ​ത നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്പീ​ഡ് ഗ​വ​ർ​ണ​റും ജി​പി​എ​സ് സം​വി​ധാ​ന​വും വാ​ഹ​ന​ത്തി​ല്‍ സ്ഥാ​പി​ക്ക​ണം. സ്കൂ​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​ക്ക് കു​റ​ഞ്ഞ​ത് പ​ത്തു വ​ർ​ഷ​ത്തെ​യെ​ങ്കി​ലും ഡ്രൈ​വി​ങ് പ​രി​ച​യ​വും ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ച​യ​വും ആ​വ​ശ്യ​മാ​ണ്. ഡ്രൈ​വ​ർ​മാ​ർ വെ​ള്ള ഷ​ർ​ട്ടും ക​റു​പ്പ് പാ​ന്‍റും ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡും ധ​രി​ച്ചി​രി​ക്ക​ണം. കു​ട്ടി​ക​ളെ കൊ​ണ്ട് പോ​കു​ന്ന മ​റ്റ് പ​ബ്ലി​ക് സ​ർ​വീ​സ് വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ കാ​ക്കി ക​ള​ർ യൂ​ണി​ഫോം ധ​രി​ക്ക​ണം. 

സ്കൂ​ൾ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നോ അ​മി​ത​വേ​ഗ​ത​ക്കോ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നോ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കോ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ര​ല്ല​ന്നും വെ​റ്റി​ല മു​റു​ക്ക്, മ​ദ്യ​പാ​നം, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നീ ദു​ശീ​ല​ങ്ങ​ളി​ല്ലാ​ത്ത​വ​രാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം.  സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ൻ​പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി യ​ന്ത്ര​ക്ഷ​മ​ത ഉ​റ​പ്പാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന ക്യാം​പു​ക​ളി​ല്‍ ഹാ​ജ​രാ​ക്കി പ​രി​ശോ​ധ​ന സ്റ്റി​ക്ക​ർ പ​തി​ക്കേ​ണ്ട​താ​ണ്. വാ​തി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യ ഡോ​ർ അ​റ്റ​ൻ​ഡ​ർ​മാ​ർ വേ​ണം. അ​വ​ര്‍ കു​ട്ടി​ക​ളെ  സു​ര​ക്ഷി​ത​മാ​യി ബ​സി​ൽ ക​യ​റാ​നും ഇ​റ​ങ്ങാ​നും സ​ഹാ​യി​ക്ക​ണം.  സീ​റ്റി​ങ് ക​പ്പാ​സി​റ്റി അ​നു​സ​രി​ച്ച് മാ​ത്ര​മേ വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ളെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​വൂ. 12 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഒ​രു സീ​റ്റി​ൽ ര​ണ്ടു പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം.  

വാ​ഹ​ന​ത്തി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​വാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ഓ​രോ ട്രി​പ്പി​ലും യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര്, മ​റ്റു വി​വ​ര​ങ്ങ​ൾ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കേ​ണ്ട​തും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് /പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഹാ​ജ​രാ​ക്കു​ക​യും വേ​ണം. ഡോ​റു​ക​ൾ​ക്ക് ലോ​ക്കു​ക​ളും ജ​ന​ലു​ക​ൾ​ക്ക് ഷ​ട്ട​റു​ക​ളും സൈ​ഡ് ബാ​രി​യ​റു​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണം. സു​സ​ജ്ജ​മാ​യ ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് എ​ല്ലാ സ്കൂ​ൾ വാ​ഹ​ന​ത്തി​ലും സൂ​ക്ഷി​ക്ക​ണം. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും കൃ​ത്യ​മാ​യി കാ​ണു​ന്ന രീ​തി​യി​ലു​ള്ള മി​റ​ർ, വാ​ഹ​ന​ത്തി​ന​ക​ത്ത് കു​ട്ടി​ക​ളെ പൂ​ർ​ണ​മാ​യി ശ്ര​ദ്ധി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ലു​ള്ള റി​യ​ർ​വ്യൂ മി​റ​റും ഉ​ണ്ടാ​യി​രി​ക്ക​ണം. വാ​ഹ​ന​ത്തി​ന​ക​ത്ത് തീ ​അ​ണ​യ്ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം ഏ​വ​ർ​ക്കും കാ​ണാ​വു​ന്ന രീ​തി​യി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്ക​ണം, കൂ​ളി​ങ് ഫി​ലിം/​ക​ർ​ട്ട​ൻ എ​ന്നി​വ പാ​ടി​ല്ല. Emergency exit സം​വി​ധാ​നം ഉ​ണ്ടാ​യി​രി​ക്ക​ണം.

ഓ​രോ വാ​ഹ​ന​ത്തി​ലും ഒ​രു അ​ധ്യാ​പ​ക​നെ​യോ/​അ​ന​ധ്യാ​പ​ക​നെ​യൊ റൂ​ട്ട് ഓ​ഫീ​സ​ർ ആ​യി നി​യോ​ഗി​ക്കേ​ണ്ട​താ​ണ്. സ്കൂ​ളി​ന്‍റെ പേ​രും ഫോ​ൺ ന​മ്പ​റും വാ​ഹ​ന​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ൽ ചൈ​ൽ​ഡ് ലൈ​ൻ (1098) പൊ​ലീ​സ് (100) ആം​ബു​ല​ൻ​സ് (102) ഫ​യ​ർ​ഫോ​ഴ്സ് (101), മു​ത​ലാ​യ ഫോ​ൺ ന​മ്പ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. സ്കൂ​ൾ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വി​ങ് രീ​തി​ക​ൾ കു​ട്ടി​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​ൽ മാ​തൃ​കാ​പ​ര​മാ​യി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണം.  


kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.