മുട്ടം: എഞ്ചിനിയറിങ്ങ് കോളേജിന് സമീപം കാർ ഓടയിൽ വീണ് അപകടത്തിൽപെട്ടു. ഇന്നലെ വൈകിട്ട് 5.45 നാണ്. മുവാറ്റുപുഴയിലുള്ള കുടുംബം ഈരാറ്റ്പേട്ടക്ക് പോയി തിരികെ വരുമ്പോഴാണ് അപകടത്തിൽപെട്ടത്. റോഡരുകിലെ വലിയ കല്ലിൽ ചക്രം കയറിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. മുട്ടം എസ് ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി ക്രെയ്ൻ ഉപയോഗിച്ച് കാർ ഉയർത്തി. ആർക്കും പരിക്കില്ല.