All Categories

Uploaded at 4 months ago | Date: 03/01/2022 21:45:39

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് കേസുകൾ വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് പുതിയ മാർഗ നിർദേശം. അണ്ടര്‍ സെക്രട്ടറി തലത്തില്‍ താഴെയുള്ള ജീവനക്കാരില്‍ പകുതിപ്പേര്‍ ഓഫീസിലും മറ്റുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി തുടരാനുമാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 30,000 കടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം ഇറക്കിയത്. അംഗപരിമിതരെയും ഗര്‍ഭിണികളെയും ഓഫീസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി. ഓഫീസുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വ്യത്യസ്ത സമയങ്ങളിലായി ജീവനക്കാര്‍ ഓഫീസില്‍ എത്തണം.കണ്ടെയ്ൻമെന്‍റ് സോണുകളില്‍ വീടുള്ള ജീവനക്കാര്‍ ഓഫീസുകളില്‍ വരേണ്ടതില്ലെന്നും മാർഗ നിർദേശത്തിൽ പറയുന്നുണ്ട്. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.