All Categories

Uploaded at 2 months ago | Date: 21/07/2021 13:45:37

 

 

തൊടുപുഴ: ചാഴികാട്ട് ആശുപത്രിയില്‍ സി. എം. എസ് - കാര്‍കിനോസ് കാന്‍സര്‍  സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ചാഴികാട്ട് ഹോസ്പിറ്റല്‍  ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ  ഡോ .ജോസഫ് സ്റ്റീഫന്‍, കാര്‍കിനോസ് സി. ഇ. ഓ.  ആര്‍. വെങ്കിട രമണന്‍ , ചാഴികാട്ടു ഹോസ്പിറ്റല്‍ ജോയിന്റ് എം. ഡി. ഡോ. സി. എസ്. സ്റ്റീഫന്‍, കാര്‍കിനോസ് സി. ഇ. ഓ. യും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മോനി കുര്യാക്കോസ്, ചാഴികാട്ടു ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട്  ഡോ .ടോമി മാത്യു  തുടങ്ങിയവര്‍ ഭദ്ര ദീപം കൊളുത്തി.

 

പ്രാരംഭ ഘട്ടത്തിലുള്ള കാന്‍സറിന്റെ  കണ്ടെത്തലും ക്ഷേമ ക്ലിനിക്കുമാണ്  പ്രധാന പ്രവര്‍ത്തനം .ഉയരം അനുസരിച്ചുള്ള ശരീര ഭാര സൂചിക പരിശോധന, വായിലെ കാന്‍സര്‍ പരിശോധന, സ്തനാര്‍ബുദ പരിശോധന, ഗര്‍ഭാശയ ഗെള പരിശോധന ,വന്‍കുടല്‍ ക്യാന്‍സര്‍ പരിശോധന, പ്രോസ്‌ട്രേറ്റ് കാന്‍സര്‍, ശ്വാസകോശ  കാന്‍സര്‍ പരിശോധന, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷനും കൗണ്‍സിലിംഗും, ഡേകെയര്‍ കീമോതെറാപ്പിയും, ഓങ്കോളജി സര്‍ജറിയും, കാന്‍സര്‍ സംബന്ധമായ  രോഗങ്ങള്‍ക്കുള്ള റെഫെറല്‍ കെയര്‍ ഏകോപനം  തുടങ്ങിയ സേവനങ്ങള്‍  സി .എം. എസ് - കാര്‍കിനോസ് കാന്‍സര്‍  സെന്ററില്‍  ലഭ്യമാണ്.

 

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.