All Categories

Uploaded at 4 months ago | Date: 16/01/2022 16:21:09

കോട്ടയം: പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കണ്ടക്ടര്‍ പിടിയില്‍. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 13 കാരിയെ ആണ്  സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍ പീഡിപ്പിച്ചത് . ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ, വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്  കണ്ടക്ടര്‍ പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. ഉച്ചയോടുകൂടി തനിക്ക് പനി ആണ് എന്ന് പറഞ്ഞ് പ്രതി തന്‍റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തിയിരുന്നു. പിന്നീട് പ്രതിയുടെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താല്‍ മുടക്കി.

പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടര്‍ താഴ്ത്തി പുറത്തു പോവുകയായിരുന്നു. ഈ വിവരം ആരോ പാലാ ഡിവൈഎസ്പി ഷാജു ജോസിനെ അറിയിച്ചു. ഈ  രഹസ്യവിവരത്തെ തുടര്‍ന്നു പാലാ സി.കെ. കെ.പി തോംസന്‍റെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം സ്ഥലത്തു പാഞ്ഞെത്തി ബസിനുള്ളില്‍ നിന്നും പെണ്‍കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബി നെയും  സ്റ്റാന്‍ഡിനുള്ളില്‍നിന്നു തന്നെ  പിടികൂടി.

ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിടികൂടിയതറിഞ്ഞ കണ്ടക്ടര്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് അഫ്‌സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി. പാലാ സി.ഐ. കെ പി തോംസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്.പാലാഎസ് ഐ അഭിലാഷ് എംഡി, എഎസ്‌ഐമാരായ ബിജു കെ തോമസ്,  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, ബീനാമ്മ, സിപി മാ രായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.