ദുബായ്: ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് ജൂണ്‍ 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലൂടെ യാത്ര ചെയ്തവര്‍ക്കും ഈ ദിവസങ്ങളില്‍ യുഎഇയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ഇന്ത്യയില്‍ കോവിഡ് വര്‍ധനവില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രവേശനവിലക്ക് ദീര്‍ഘിപ്പിച്ചത്. എന്നാല്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യു.എ.ഇ പൗരത്വമുള്ളവര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, നയതന്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് പ്രത്യേക വിമാനങ്ങളില്‍ യാത്ര ചെയ്യാവുന്നതാണെന്നും ഉത്തരവിലുണ്ട്. യാത്രാവിലക്ക് എപ്പോള്‍ നീക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
gulf
SHARE THIS ARTICLE