ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് .നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി ഉയര്‍ന്നു.ഇന്നലെ വൈറസ് ബാധിച്ച് 50 പേരാണ് മരിച്ചത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 1,88,89,90,935 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയില്‍ ഇന്നും ആയിരത്തിന് മുകളില്‍ കോവിഡ് രോഗികളുണ്ട്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാകുന്നത്. ഇന്നലെ 1607 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5609 ആണ്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 5.28 ശതമാനം ആണെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു.
india
SHARE THIS ARTICLE