All Categories

Uploaded at 2 months ago | Date: 22/04/2022 12:06:36

ഡ​​​ൽ​​​ഹി​​​യി​​​ലും ചേ​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും കൊ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​മ്പോ​​​ൾ രാ​​​ജ്യ​​​ത്ത് നാ​​​ലാം ത​​​രം​​​ഗ ഭീ​​​ഷ​​​ണി​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ കാ​​​ണു​​​ന്നു​​​ണ്ട് ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ലെ പ​​​ല​​​രും. എ​​​ന്നാ​​​ൽ, ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ന​​​ല്ലൊ​​​രു വി​​​ഭാ​​​ഗം ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു​​​മു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചെ​​​ന്നൈ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഒ​​​​​ഫ് മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ​​​​​സി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ർ പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ട് അ​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്തെ കൊ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ർ വാ​​​​​ല്യു വീ​​​ണ്ടും ഒ​​​​​ന്നി​​​നു മു​​​ക​​​ളി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ഒ​​​രാ​​​ളി​​​ൽ നി​​​ന്ന് എ​​​ത്ര പേ​​​രി​​​ലേ​​​ക്കു രോ​​​ഗം പ​​​ക​​​രു​​​ന്നു എ​​​​​ന്നു സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ആ​​​​​ർ വാ​​​​​ല്യു. ഒ​​​രാ​​​ളി​​​ൽ നി​​​ന്ന് ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​രി​​​ലേ​​​ക്ക് വൈ​​​റ​​​സ് വ്യാ​​​പി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ രോ​​​ഗം പ​​​ട​​​രു​​​ന്നു​​​ണ്ട് എ​​​ന്നാ​​​ണ​​​ല്ലോ അ​​​ർ​​​ഥ​​​മാ​​​ക്കേ​​​ണ്ട​​​ത്.


ഈ ​​​ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ഡ​​​ൽ​​​ഹി​​​യി​​​ലും സ​​​മീ​​​പ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും മാ​​​ത്ര​​​മ​​​ല്ല മും​​​ബൈ, ചെ​​​ന്നൈ, ബം​​​ഗ​​​ളൂ​​​രു എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ആ​​​​​ർ വാ​​​​​ല്യു ഒ​​​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ലാ​​​ണ്. ന​​​​​ഗ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ വീ​​​​​ണ്ടും കൊ​​​​​വി​​​​​ഡ് കേ​​​​​സു​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്നു​​​ണ്ട് എ​​​ന്നു വേ​​​ണം ഇ​​​തി​​​ൽ നി​​​ന്നു ധ​​​രി​​​ക്കാ​​​ൻ. മൂ​​​ന്നു മാ​​​സ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ആ​​​ർ വാ​​​ല്യു വീ​​​ണ്ടും ഒ​​​ന്നി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത്. ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലും ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലും അ​​​തു ര​​​ണ്ടി​​​ൽ കൂ​​​ടു​​​ത​​​ലാ​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ  0.72ലാ​​​ണ് ആ​​​ർ വാ​​​ല്യു എ​​​ന്ന​​​ത് ഇ​​​വി​​​ടെ പു​​​തി​​​യ ത​​​രം​​​ഗ​​​ഭീ​​​ഷ​​​ണി ഇ​​​പ്പോ​​​ഴി​​​ല്ല എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്. പ​​​ക്ഷേ, പ്ര​​​മു​​​ഖ മെ​​​ട്രൊ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം കേ​​​ര​​​ള​​​ത്തി​​​ലു​​​മെ​​​ത്താ​​​ൻ അ​​​ധി​​​കം സ​​​മ​​​യം വേ​​​ണ്ടി​​​വ​​​രി​​​ല്ല. ന​​​മു​​​ക്കും സൂ​​​ക്ഷി​​​ക്കാ​​​നു​​​ണ്ട് എ​​​ന്ന​​​ർ​​​ഥം. 


ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​വി​​​ടു​​​ത്തെ അ​​​ധി​​​കൃ​​​ത​​​ർ മാ​​​സ്ക് വീ​​​ണ്ടും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​സ്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കു പി​​​ഴ​​​ശി​​​ക്ഷ​​​യും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ഡ​​​ൽ​​​ഹി​​​യോ​​​ടു ചേ​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധം. മ​​​റ്റു പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും മാ​​​സ്കി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. കേ​​​ര​​​ള​​​വും മാ​​​സ്ക് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, പ​​​ല​​​രും അ​​​തു ധ​​​രി​​​ക്കാ​​​ൻ ഇ​​​പ്പോ​​​ൾ മ​​​ടി കാ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ ത​​​ന്നെ ഏ​​​റെ​​​യും താ​​​ടി​​​യി​​​ലാ​​​ണു വ​​​യ്ക്കു​​​ന്ന​​​ത്. ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ മാ​​​സ്ക് ധ​​​രി​​​ച്ചു​​​കൊ​​​ണ്ട് കു​​​റ​​​ച്ചു​​​കാ​​​ലം കൂ​​​ടി തു​​​ട​​​രു​​​ന്ന​​​താ​​​വും ന​​​മു​​​ക്കും ന​​​ല്ല​​​ത്.

ഇ​​​തു​​​പോ​​​ലെ ത​​​ന്നെ​​​യാ​​​ണു വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ കാ​​​ര്യ​​​വും. രോ​​​ഗ​​​വ്യാ​​​പ​​​നം നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്നു ക​​​രു​​​തി പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ്പി​​​നു​​​ള്ള താ​​​ത്പ​​​ര്യം ഇ​​​ല്ലാ​​​താ​​​യി​​​ക്കൂ​​​ടാ. മു​​​ൻ​​​ക​​​രു​​​ത​​​ൽ ഡോ​​​സ് ‍എ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ലം​​​ഭാ​​​വം കാ​​​ണി​​​ക്കാ​​​തി​​​രി​​​ക്കേ​​​ണ്ട​​​ത് ഇ​​​നി​​​യൊ​​​രു ഭീ​​​ഷ​​​ണി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. വാ​​​ക്സി​​​നേ​​​ഷ​​​നി​​​ലെ തു​​​ട​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നും അ​​​ലം​​​ഭാ​​​വം കാ​​​ണി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. അ​​​സാ​​​മാ​​​ന്യ മി​​​ക​​​വു ത​​​ന്നെ​​​യാ​​​ണ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യ​​​യ്ക്ക് ഇ​​​തു​​​വ​​​രെ​​​യു​​​ണ്ടാ​​​യ​​​ത്. ഒ​​​മി​​​ക്രോ​​​ൺ ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി​​​യ മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തെ രാ​​​ജ്യം പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​യ രീ​​​തി​​​യി​​​ൽ പി​​​ടി​​​ച്ചു​​​കെ​​​ട്ടി​​​യ​​​തും വാ​​​ക്സി​​​നേ​​​ഷ​​​നി​​​ലെ മി​​​ക​​​വു കൊ​​​ണ്ടാ​​​ണ്. അ​​​തു തു​​​ട​​​ർ​​​ന്നേ തീ​​​രൂ. 


ഡ​​​ൽ​​​ഹി​​​യി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും പു​​​തി​​​യ കേ​​​സു​​​ക​​​ൾ കൂ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ന്ന​​​വ​​​ർ അ​​​ത്ര​​​യേ​​​റെ​​​യി​​​ല്ല എ​​​ന്ന​​​തി​​​ലാ‍ണ് ഇ​​​പ്പോ​​​ൾ പൊ​​​തു​​​വാ​​​യ ആ​​​ശ്വാ​​​സം കാ​​​ണു​​​ന്ന​​​ത്. സ​​​മൂ​​​ഹം പ്ര​​​തി​​​രോ​​​ധ ശേ​​​ഷി ആ​​​ർ​​​ജി​​​ച്ച​​​തും ആ​​​ളു​​​ക​​​ൾ കു​​​ത്തി​​​വ​​​യ്പ്പ് എ​​​ടു​​​ത്ത​​​തും രോ​​​ഗ​​​തീ​​​വ്ര​​​ത കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ശു​​​പ​​​ത്രി​​​വാ​​​സം എ​​​ത്ര​​​ക​​​ണ്ട് വേ​​​ണ്ടി​​​വ​​​രു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​തി ജ​​​ന​​​ജീ​​​വി​​​തം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ന്നാ​​​ണു വി​​​ദ​​​ഗ്ധ​​​ർ ഏ​​​റെ​​​യും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​ത്. കേ​​​സു​​​ക​​​ൾ കൂ​​​ടു​​​ന്നു​​​ണ്ട് എ​​​ന്ന​​​ത് നാ​​​ലാം ത​​​രം​​​ഗ​​​മാ​​​യി പ്ര​​​വ​​​ചി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​റ​​​യു​​​ന്നു.


നേ​​​ര​​​ത്തേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യി നീ​​​ക്കി​​​യ​​​തു​​​കൊ​​​ണ്ടാ​​​വാം കേ​​​സു​​​ക​​​ൾ കൂ​​​ടു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ സം​​​ഘം ചേ​​​ർ​​​ന്നു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. സാ​​​മ്പ​​​ത്തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തൊ​​​ക്കെ കേ​​​സു​​​ക​​​ൾ അ​​​ൽ​​​പ്പം കൂ​​​ട്ടാം. അ​​​തി​​​ല​​​പ്പു​​​റം ഒ​​​രു ത​​​രം​​​ഗ​​​സാ​​​ധ്യ​​​ത വ്യ​​​ക്ത​​​മാ​​​വാ​​​ൻ കു​​​റ​​​ച്ചു സ​​​മ​​​യം കൂ​​​ടി എ​​​ടു​​​ത്തേ​​​ക്കാം. ഈ ​​​സ​​​മ​​​യം മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ന്‍റേ​​​താ​​​ണ്. ജാ​​​ഗ്ര​​​ത ഒ​​​ട്ടും കു​​​റ​​​യാ​​​തെ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തു​​​മാ​​​ണ്. കൊ​​​വി​​​ഡ് വൈ​​​റ​​​സ് ദീ​​​ർ​​​ഘ​​​കാ​​​ലം ന​​​മു​​​ക്കൊ​​​പ്പം ഈ ​​​ഭൂ​​​മി​​​യി​​​ലു​​​ണ്ടാ​​​വു​​​മെ​​​ന്ന് ഏ​​​താ​​​ണ്ടെ​​​ല്ലാ ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​രും ഒ​​​റ്റ സ്വ​​​ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​തി​​​നൊ​​​പ്പം ജീ​​​വി​​​ക്കാ​​​ൻ നാം ​​​ഏ​​​താ​​​ണ്ടു ശീ​​​ലി​​​ച്ച​​​തു​​​മാ​​​ണ്. ഭീ​​​ഷ​​​ണി​​​യെ​​​ല്ലാം ഒ​​​ഴി​​​ഞ്ഞു എ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ൽ ആ ​​​ശീ​​​ല​​​ങ്ങ​​​ൾ അ​​​പ്പാ​​​ടെ ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു ധൃ​​​തി കൂ​​​ട്ടേ​​​ണ്ട​​​തി​​​ല്ല എ​​​ന്നാ​​​ണ് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തു നി​​​ന്നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ക. 

കാ​​​ര്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ രാ​​​ജ്യ​​​ത്തു പ​​​ല​​​യി​​​ട​​​ത്തും ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്നി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ലു​​​ള്ള കേ​​​സു​​​ക​​​ൾ മു​​​ഴു​​​വ​​​ൻ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു എ​​​ന്നു ക​​​രു​​​താ​​​നും വ​​​യ്യ. പു​​​തി​​​യ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ല എ​​​ന്നു ത​​​റ​​​പ്പി​​​ച്ചു പ​​​റ​​​യാ​​​നും സ​​​മ​​​യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ സൂ​​​ക്ഷ്മ​​​നി​​​രീ​​​ക്ഷ​​​ണം സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ലും ആ​​​വ​​​ശ്യ​​​മാ​​​ണ്. 



health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.