കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. ഹാര്‍ഡ് ഡിസ്ക്കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പരിശോധന നീണ്ടത് എഴ് മണിക്കൂറോളം. ദിലീപിന് തോക്കുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയാണോയെന്നും പരിശോധിച്ചിരുന്നു. എന്നാല്‍ തോക്ക് കണ്ടെത്താനായിട്ടില്ല.
ഇതോടൊപ്പം നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും അന്വേഷിക്കുകയാണ്. വളരെ നിര്‍ണായകമായ തെളിവുകള്‍ തേടിയാണ് അന്വേഷണഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. എന്നാല്‍ ഹാര്‍ഡ് ഡിസ്ക്കും മൊബൈല്‍ ഫോണും മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുക്കാനായത്.
kerala
SHARE THIS ARTICLE