All Categories

Uploaded at 4 months ago | Date: 31/12/2021 11:45:32

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റെസിഡന്‍റ് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കൂട്ടം ചേര്‍ന്നുള്ള സമര പരിപാടികളില്‍ നിന്നു പിന്മാറണമെന്ന് ഡല്‍ഹി പൊലീസ് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. 

ഈ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് പരിശോധിച്ചായിരിക്കും ഭാവി പരിപാടികള്‍ തീരുമാനിക്കുക.

നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടന്നിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന പിജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയം നേടിയ അര ലക്ഷത്തോളം ഡോക്ടര്‍മാരുടെ പ്രവേശനമാണ് കൗണ്‍സിലിംഗ് വൈകിയതിനാല്‍ മുടങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ നീറ്റ് പിജി കൗണ്‍സിലിംഗ് വേഗത്തിലാക്കുകയും അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് റെസിഡന്‍റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പ്രവേശിച്ചത്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.