മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 ആണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. ഇന്നലെ ക്ലോസിങ്ങിനേക്കാള്‍ 14 പൈസ കുറവാണിത്. റെക്കോര്‍ഡ് കുറവിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍നിന്നു പിന്‍വാങ്ങിയതും അസംസ്കൃത എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും വര്‍ധനയുമാണ് രൂപയ്ക്കു തിരിച്ചടിയായത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസംസ്കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണ് നിലവില്‍ വ്യാപാരം തുടരുന്നത്. ഡോളറിനെതിരെ 77.55നാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ 77.71 എന്ന റെക്കോര്‍ഡ് നിലയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു.
മെയ് മാസം ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയിരുന്നു. സെന്‍സെക്സ് 550 പോയിന്റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയലാണ് രൂപയെ കൂപ്പുകുത്തിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി നില്‍ക്കുകയാണ്.

business
SHARE THIS ARTICLE