ദുബായ്: ദുബായ് എക്സ്പോ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് അവസാന ദിവസം ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കും. എക്സ്പോയിൽ ഇതുവരെ എത്തിയ സന്ദർശകരുടെ എണ്ണം 2.29 കോടി ആയി.
കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രം 10 ലക്ഷത്തോളം ആളുകളാണ് എക്സ്പോയിൽ എത്തിയത്. വെടിക്കെട്ടുകൾ, എയർ ഷോകൾ, ലോകോത്തര പ്രകടനം നടത്തുന്നവർ എന്നിവരടങ്ങുന്ന നിരവധി പ്രഗൽഭരായ ആളുകൾ രാത്രി മുഴുവനും സമാപന ചടങ്ങിന് നിറമേകും. സമാപന ദിവസങ്ങളിൽ നിരവധി ആളുകൾ ഇവിടേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
gulf
SHARE THIS ARTICLE