തൊടുപുഴ :കരിയിലക്ക് തീയിടുന്നതിനിടെ ആളിപ്പടർന്ന് വയോധികൻ വെന്തുമരിച്ചു. അഞ്ചിരി കുന്നേൽ ഔസേപ്പ് (75) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പുരയിടത്തിൽ കരിയിലക്ക് തീയിടുന്നതിനിടെയാണ് സംഭവം.
ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ആളിപ്പടർന്ന തീയിൽ നിന്ന് ഓടിമാറാൻ ഔസേപ്പിന് കഴിഞ്ഞില്ല. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
idukki
SHARE THIS ARTICLE