ടെല്‍ അവീവ്: ഒമിക്രോണിനു പിന്നാലെ ആശങ്കയായി ഫ്ളൊറോണ. ഇസ്രയേലിലാണ് ആദൃ കേസ് റിപ്പോർട്ട് ചെയ്തത്. കൊവിഡ- ഇന്‍ഫ്ളുവന്‍സ എന്നിവയുടെ സങ്കരമായ രോഗവസ്തയാണ് ഫ്ളൊറോണ. 30 വയസുള്ള ഗർഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്ളൊറോണ കണ്ടെത്തിയത്.
യുവതി കൊവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യുവതിക്കു രോഗം മാറിയെന്നും ഇവർ ആശുപത്രി വിട്ടതായും മാധ്യമങ്ങൾ പറയുന്നു.
ഇസ്രയേലില്‍ നാലാം ഡോസ് വാക്സീന് നല്കി വരുകയാണ്. ഒമിക്രോണ്‍ കൂടി വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് നലക്കുവാനുളള അനുമതി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ നച്ച്മാന്‍ ആഷ് നല്‍കിയിരുന്നു.
അതേസമയം, ഇസ്രയേലിൽ കൊവിഡ് കേസുകൾ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡിന്റെ ലക്ഷണങ്ങളായ പനി, തൊണ്ട വേദന, ചുമ തുടങ്ങിയവ തന്നെയാണ് ഇതിന്റോയും ലക്ഷണങ്ങള്‍.
health
SHARE THIS ARTICLE