തൊടുപുഴ : ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂളിന് ബ്രിട്ടീഷ് കൗൺസിലിന്റെ IDS (International Dimension in School Award ) അക്രെഡിറ്റേഷൻ ലഭിച്ചതായി പ്രിൻസിപ്പൽ റോഷൻ വേണു അറിയിച്ചു. ഇടുക്കി ജില്ലയിൽ IDS നേടുന്ന ആദ്യ സ്കൂൾ എന്ന പദവി സ്കൂളിനു ലഭിച്ചു. ഇനിമുതൽ ഇന്റർനാഷണൽ നിലവാരത്തിലുള്ള സ്കൂളുകളുടെ പട്ടികയിൽ ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂളും ഉൾപ്പെടും.
പങ്കാളിത്ത പഠനവും പുസ്തകത്തിന് പുറത്തുള്ള പഠനനേട്ടവുമാണ് ഈ അവാർഡിലൂടെ ലഭ്യമാകുന്നത്. ജെംസ് സ്കൂൾ ദുബായ്, ഇന്ത്യൻ സ്കൂൾ മസ്ക്കറ്റ്, ലിറ്റിൽ എയ്ഞ്ചൽ കാഡ്മണ്ടു എന്നീ സ്കൂളുകളുമായിട്ടുള്ള സംയുക്ത പ്രവർത്തനമാണ് ഈ അവാർഡിന് അർഹമാക്കിയത്.
2003 മുതൽ ഇന്ത്യയിൽ 2500 ഓളം സ്കൂളുകൾ ബ്രിട്ടീഷ് കൗൺസിലുമായി സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്നു. ഈ പദ്ധതിയിലൂടെ നിരവധി സ്കൂളുകൾക്ക് അന്താരാഷ്ട്ര മുഖവും പരിചയവും നൽകുവാനും പദ്ധതിയുടെ ഭാഗമാക്കാനും സാധിച്ചിട്ടുണ്ട്. അന്തർദേശിയ പഠന നിലവാരം ഉറപ്പുവരുത്തുവാനായി IDS സാമൂഹ്യ നന്മയോടെ പ്രവർത്തിക്കുന്നു.
ക്ലാസ്സ് റൂം വിദ്യാഭാസത്തിൽ നിന്ന് ഓൺലൈൻ വിദ്യാഭാസത്തിലേക്ക് മാറിയപ്പോൾ വലിയ വെല്ലുവിളികൾ നേരിട്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ഈ നേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.
ആഗോള സാഹചര്യത്തിൽ കുട്ടികൾ ജീവിക്കുന്നതിനും തൊഴിൽ നേടുന്നതിനും ആശയവിനിമയം നടത്തുന്നതിനും പ്രാപ്തമാക്കുന്ന വിദ്യാഭ്യാസക്രമമാണ് ഇതിലൂടെ രൂപപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾ അക്കാദമിക് ഡയറക്ടർ മോഹൻ മാത്യു, ഇന്റർനാഷണൽ കോ-ഓഡിനേറ്റർ രമ്യ സന്തോഷ്, മാനേജിങ് ട്രസ്റ്റി ഷാർലറ്റ് ടി.ജെ, എന്നിവരുടെ നിസീമമായ സഹകരണവും സ്കൂൾ പട്രോൺ മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി. കെ. എ നായർ സാറിന്റെ ഉപദേശവും ഈ നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ റോഷൻ വേണു പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
2021ജൂൺ മുതൽ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂളിൽ LKG,UKG വിദ്യാർഥികൾക്ക് പരിപൂർണ സൗജന്യ വിദ്യാഭ്യാസവും നൽകി വരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. ഷാർലറ്റ് ടി. ജെ (മാനേജിങ് ട്രസ്റ്റി), രമ്യ സന്തോഷ് (അക്കാദമിക് കോ-ഓഡിനേറ്റർ), മനോജ് കോക്കാട്ട് (പി. ടി. എ പ്രതിനിധി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
idukki
SHARE THIS ARTICLE