ന്യൂഡൽഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ അനില്‍ ബൈജാന്റെ വിശദീകരണം. പദവിയില്‍ 5 വര്‍ഷവും 4 മാസവും സേവനമനുഷ്ടിച്ച ശേഷമാണ് അദ്ദേഹം പദവി ഒഴിയുന്നത്.
2016 ഡിസംബര്‍ 1 നാണ് അദ്ദേഹം ലെഫറ്റ്നന്റ് ഗവര്‍ണറായി ചുമതല ഏല്‍ക്കുന്നത്. മുൻഗാമിയായ നജീബ് ജംഗ് രാജിവച്ചതിനെ തുടർന്ന് 2016 ഡിസംബറിലാണ് വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ബൈജാൽ 2016 ഡിസംബറിൽ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത്. അന്നുമുതൽ ഡൽഹിയിലെ ആം ആദ്മി സർക്കാരും കേന്ദ്രവുമായുള്ള പോരാട്ടത്തിന്റെ കേന്ദ്രബിന്ദു ബൈജാൽ ആയിരുന്നു.
india
SHARE THIS ARTICLE