അനധികൃത ഭൂമി സമ്പാദനം; പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം [....] ഹാഫിസാണ് ഹീറോ ;ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് സഹായം ചെയ്യാറുണ്ടെന്ന് മുഷറഫ് [....]
22-03-2018

Gulf News Top Stories

kerala news.

സൗജന്യ ടാക്‌സി യാത്ര; 50% വിലക്കുറവുമായി വിപണി; ലോക സന്തോഷദിനം ഗംഭീരമാക്കി യുഎഇ

ദുബായ്: ലോക സന്തോഷദിനം ഗംഭീരമാക്കുകയാണ് യുഎഇ. സൗജന്യ യാത്രയൊരുക്കി ടാക്‌സികള്‍, 50% വരെ വിലക്കുറവുമായി വിപണി, തൊഴിലാളികള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി മത്സരങ്ങള്‍ ഇങ്ങനെ പോകുന്നു സന്തോഷദിന ആഘോഷങ്ങള്‍. ഇന്ന് മുതല്‍ അടുത്ത മാസം 20 വരെ 50 ശതമാനം വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍

xxx
 • 2028നുള്ളില്‍ കുവൈറ്റിലെ വിദേശികളുടെ എണ്ണം 45 ലക്ഷമായി ഉയരും

  കുവൈറ്റ്: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കുവൈറ്റിലെ വിദേശികളുടെ എണ്ണം 45 ലക്ഷമായി ഉയരുമെന്ന് പഠനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിതി വിവര കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2028 ആകുമ്പോഴേക്കും സ്വദേശികളുടെ എണ്ണം 17 ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഇന്ത്യക്കാരുള്‍പ്പെടെ 31


 • അവധിക്കാല ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുന്നു; പ്രവാസികള്‍ ആശങ്കയില്‍

  ദോഹ: നാട്ടില്‍ വേനലവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന പ്രവാസികളെ ഞെട്ടിച്ച് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുന്നു. നിരക്ക് വര്‍ധനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്നതിനാല്‍ ചിലര്‍ വേനലവധിക്ക് മുമ്പെ നാട്ടിലെത്താനും ശ്രമിക്കുകയാണ്. മൂന്ന് മാസങ്ങള്‍ കൂടിയുണ്ടെങ്കിലും ചിലര്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാനുള്ള ഓട്ടത്തിലുമാണ്. പതിവുപോലെ


 • കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ഖത്തറില്‍ പിടിയില്‍

  കാസര്‍കോട്: കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ഖത്തര്‍ പൊലീസിന്റെ പിടിയിലായി. കാസര്‍ഗോഡ് തളങ്കര സ്വദേശി നിഷാദ് (26) ആണ് ഖത്തര്‍ ജയിലിലായത്. ബന്ധുവിന്റെ ചതിയില്‍പ്പെട്ടതിനാലാണ് മകനെ പൊലീസ് പിടികൂടിയതെന്നാണ് നിഷാദിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഉളിയത്തടുക്ക സ്വദേശി ഫൈസലാണ് കഞ്ചാവ് പൊതി നിഷാദിന് നല്‍കിയതെന്ന് വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മാസം ആറിനാണ്


 • സൗദിയില്‍ വിദേശ വിമാന കമ്പനികളിലും സ്വദേശിവത്കരണം; 1500ഓളം വിദേശികള്‍ക്ക് ജോലി നഷ്ടമാകും

  റിയാദ്: സൗദി അറേബ്യയില്‍ എല്ലാ മേഖലകളിലും സ്വദേശിവത്കരണം വ്യാപിക്കുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളില്‍ സ്വദേശിവത്കരണം ഉടന്‍ നടപ്പിലാക്കും. ഇതിനായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സ്വദേശിവത്കരണം ആദ്യം നടപ്പിലാക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന 1500ഓളം വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ഇവരെ


 • മസ്കറ്റിൽ വാഹനാപകടത്തിൽകൊടുവേലി സ്വദേശിയായ യുവാവ് മരണമടഞ്ഞു

    തൊടുപുഴ :മസ്കറ്റിൽ വാഹനാപകടത്തിൽ  കൊടുവേലി  സ്വദേശിയായ  യുവാവ് മരണമടഞ്ഞു .കൊടുവേലി  നമ്പേലിൽ  ജോർജ്  മാത്യുവിന്റെ (മത്തച്ചൻ) മകൻ   അഖിൽ ജോർജിയോ (27 ) ആണ്  മരണമടഞ്ഞത് .മസ്കറ്റ്  അൽ  ആഡ്രാക് കമ്പനിയിൽ  ഇലെക്ട്രിക്കൽ എൻജിനീയറായിരുന്നു .സംസ്ക്കാരം  വെള്ളി  ഉച്ചകഴിഞ്ഞു  രണ്ടിന്  കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ .മാതാവ്  ലൂസി  തോട്ടക്കര  തെക്കേൽ 


 • ഉമ്മുല്‍ഖുവൈനില്‍ 2.2 കോടി ദിര്‍ഹത്തിന്റെ മലിനജല സംസ്‌കരണ കേന്ദ്രം; . ശുദ്ധീകരിച്ച ജലം കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കും

  യുഎഇ: എമിറേറ്റില്‍ മലിനജല സംസ്‌കരണ കേന്ദ്രം ഒരുങ്ങുന്നു. 2.2 കോടി ദിര്‍ഹം ചെലവാക്കി നിര്‍മ്മിച്ച കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ശുദ്ധീകരിച്ച ജലം കാര്‍ഷികാവശ്യങ്ങള്‍ക്കും പാര്‍ക്കുകളിലേക്കുമൊക്കെ നനയ്ക്കാന്‍ ഉപയോഗപ്പെടുത്തുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ഈ വെള്ളം റോഡ് നിര്‍മ്മാണത്തിനും പ്രയോജനപ്പെടും.


 • സൗദിയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി വനിതകള്‍; പരിശീലനം അവസാനഘട്ടത്തില്‍

  റിയാദ്: വനിതകള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറുന്ന സൗദിയിലേക്ക് ആദ്യമായി വനിതകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി എത്തുന്നു. നിയമനത്തിന് മുന്നോടിയായി 12 സൗദി യുവതികള്‍ അവസാന ഘട്ട പരിശീലനത്തിലാണ്. സൗദി വനിതകള്‍ക്കായി പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. സൗദി ഈ അടുത്തായി നിരവധി


 • സൗദിയില്‍ റെന്റ് എ കാര്‍ മേഖലയിലും സ്വദേശിവത്കരണം; മാര്‍ച്ച് 18 മുതല്‍ പ്രാബല്യത്തില്‍

  റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. റെന്റ് എ കാര്‍ മേഖലയിലാണ് ഉടന്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം വിവിധ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സ്വദേശിവത്കരണത്തിന് മുന്നോടിയായുള്ള മുന്നറിയിപ്പ് പരിശോധന സ്ഥാപനങ്ങളില്‍ ആരംഭിക്കുകയും ചെയ്തു. മാര്‍ച്ച് 18 മുതലാണ് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക. പത്ത്


 • ഒമാനില്‍ ടൂറിസം മേഖലയ്ക്ക് മുന്നേറ്റം; വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനം വര്‍ധന

  മസ്‌ക്കറ്റ്: ഒമാനില്‍ ടൂറിസം മേഖലയ്ക്ക് വന്‍ മുന്നേറ്റം. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഒമാനിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഏകദേശം 33 ലക്ഷം വിദേശികള്‍ ഒമാന്‍ സന്ദര്‍ശിച്ചതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കുന്നു. മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടായ സാഹചര്യത്തില്‍ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായി


 • അത്യപൂര്‍വ സംവിധാനങ്ങളോടെ ദുബൈയില്‍ മനുഷ്യനിര്‍മ്മിത ദ്വീപ് ഒരുങ്ങുന്നു; ‘ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്’ ലക്ഷ്യത്തിലേക്ക്

  ദുബൈ: അത്യപൂര്‍വ സംവിധാനങ്ങളോടെ ദുബൈയില്‍ മനുഷ്യനിര്‍മ്മിത ദ്വീപ് ഒരുങ്ങുന്നു. ദുബൈ ടൂറിസം വിഷന്‍ 2020 ന്റെ ഭാഗമായുള്ള പദ്ധതിയായ ‘ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്’ 600 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മ്മിക്കുന്നത്. 210 മീറ്ററിന്റെ തലപ്പൊക്കമുള്ള ഐന്‍ ദുബായ് എന്ന ജയന്റ് വീല്‍, വില്ലകള്‍, നക്ഷത്രഹോട്ടല്‍ സമുച്ചയങ്ങള്‍, സാഹസിക വിനോദങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍National

Idukki