All Categories

Uploaded at 1 month ago | Date: 04/05/2022 07:03:58

# ഡോ. ​പി.​എ​സ്. ഷാ​ജ​ഹാ​ൻ

ഇ​ന്ന് ലോ​ക​ത്തൊ​ട്ടാ​കെ 300 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​സ്ത്​​മാ ബാ​ധി​ത​ർ ഉ​ണ്ടെ​ന്നാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025-ഓ​ടെ ഇ​ത് നാ​നൂ​റു ദ​ശ​ല​ക്ഷ​ത്തി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം.

മ​നു​ഷ്യ​രാ​ശി​ക്ക് കേ​ട്ട​റി​വു​ള്ള ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​സ്ത്​​മ. ച​രി​ത്രാ​തീ​ത​കാ​ലം മു​ത​ൽ ത​ന്നെ ആ​സ്ത്​​മ​യെ​ക്കു​റി​ച്ച് ന​മ്മു​ടെ പൂ​ർ​വി​ക​ർ​ക്ക് ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ലോ​ക​ത്തൊ​ട്ടാ​കെ 300 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​സ്ത്​​മാ ബാ​ധി​ത​ർ ഉ​ണ്ടെ​ന്നാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025-ഓ​ടെ ഇ​ത് നാ​നൂ​റു ദ​ശ​ല​ക്ഷ​ത്തി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഏ​ക​ദേ​ശം 30 ദ​ശ​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ആ​സ്ത്​​മാ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്നു. ജ​ന​സം​ഖ്യ​യു​ടെ 3- 5 ശ​ത​മാ​നം പേ​ർ ആ​സ്ത്​​മ രോ​ഗി​ക​ളാ​ണെ​ന്നു പ​റ​യാം.

ശ്വാ​സം​മു​ട്ടി​യും ചു​മ​ച്ചും ആ​ശു​പ​ത്രി വാ​സ​വും ഒ​ക്കെ​യാ​യി ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ന​മ്മു​ടെ നാ​ട്ടി​ലും ഏ​റെ​യാ​ണ്. കേ​ര​ള​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള പ്രാ​ഥ​മി​ക പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് അ​ഞ്ചു ശ​ത​മാ​ന​ത്തോ​ളം മു​തി​ർ​ന്ന​വ​രി​ൽ ആ​സ്ത്​​മ​യു​ണ്ടെ​ന്നും അ​ത് കൗ​മാ​ര പ്രാ​യ​ക്കാ​രി​ൽ പ​ത്തു ശ​ത​മാ​ന​ത്തോ​ളം വ​രു​മെ​ന്നു​മാ​ണ്. മ​ര​ണ​കാ​ര​ണ​മാ​കു​ന്ന കാ​ര്യ​ത്തി​ലും ആ​സ്ത്​​മ ഒ​ട്ടും പി​ന്നി​ല​ല്ല. നാ​ലു ല​ക്ഷ​ത്തോ​ളം ആ​സ്ത്​​മ മ​ര​ണ​ങ്ങ​ളി​ൽ ഇ​രു​പ​ത്തി​ര​ണ്ടു ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.  ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റീ​വ് ഫോ​ർ ആ​സ്ത്​​മ​യു​ടെ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് മാ​സ​ത്തി​ലെ ആ​ദ്യ ചൊ​വ്വാ​ഴ്ച ആ​സ്ത്​​മ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ആ​സ്ത്​​മ പ​രി​ച​ര​ണ​ത്തി​ലെ വി​ട​വു​ക​ൾ അ​ട​യ്ക്കാം എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​സ്ത്​​മ ദി​ന സ​ന്ദേ​ശം.

ചി​കി​ത്സ​യി​ലെ വെ​ല്ലു​വി​ളി​ക​ൾ

മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​യി​ട്ടു പോ​ലും ആ​സ്ത്​​മ ബാ​ധി​ത​രു​ടെ എ​ണ്ണം ലോ​ക​മെ​ങ്ങും വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ആ​സ്ത്​​മ​യു​ടെ പ്ര​ധാ​ന കാ​ര​ണ​മാ​യ അ​ല​ർ​ജി​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​യ്ക്കു പു​റ​മെ വ​ർ​ധി​ച്ചു വ​രു​ന്ന വാ​യു മ​ലി​നീ​ക​ര​ണം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ, ജീ​വി​ത ശൈ​ലി​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ​സ്ത്​​മ വി​സ്ഫോ​ട​ന​ത്തി​നു വ​ഴി​മ​രു​ന്നി​ടു​ന്നു. 
ഇ​ന്ന് ആ​സ്ത്​​മ​യ്ക്കു​പ​യോ​ഗി​ക്കു​ന്ന മി​ക്ക മ​രു​ന്നു​ക​ളും നാ​ളു​ക​ളാ​യി നി​ല​വി​ലു​ള്ള​വ ത​ന്നെ. അ​വ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​വും അ​പ​ക​ട​ര​ഹി​ത​വു​മാ​യ രീ​തി​യി​ൽ പു​തു സ​ങ്കേ​ത​ങ്ങ​ൾ വ​ഴി ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്നു എ​ന്ന​താ​ണ് ചി​കി​ത്സ രം​ഗ​ത്ത് വ​ൻ മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ച​ത്. ആ​സ്ത്​​മ ചി​കി​ത്സ​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ ഇ​ൻ​ഹേ​ല​ർ ചി​കി​ത്സാ രീ​തി ഏ​റെ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട ഒ​ന്നാ​ണെ​ന്നു​ള്ള വൈ​രു​ധ്യ​വു​മു​ണ്ട്. ഇ​ൻ​ഹേ​ല​റു​ക​ൾ രൂ​ക്ഷ​ത​യേ​റി​യ മ​രു​ന്നു​ക​ളാ​ണെ​ന്നും മ​റ്റു നി​വൃ​ത്തി​യി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും ക​രു​തു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ വ​സ്തു​ത എ​ന്താ​ണ്? ഒ​റ്റ​മൂ​ലി​ക​ളോ അ​ത്ഭു​ത രോ​ഗ​ശാ​ന്തി​ക്കു​ള്ള മ​രു​ന്നു​ക​ളോ അ​ല്ല ഇ​വ​യൊ​ന്നും ത​ന്നെ. 

സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഗു​ളി​ക​ക​ളു​ടെ​യും കു​ത്തി​വ​യ്പ്പു​ക​ളു​ടെ​യും നൂ​റി​ലൊ​ന്നു ശ​ക്തി മാ​ത്ര​മേ ഇ​ൻ​ഹേ​ല​ർ മ​രു​ന്നു​ക​ൾ​ക്കു​ള്ളൂ. ഗു​ളി​ക​ക​ളും മ​റ്റും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ആ​ദ്യം അ​ത് ന​മ്മു​ടെ ദ​ഹ​നേ​ന്ദ്രി​യ​ത്തി​ലെ​ത്തി ആ​ഗി​ര​ണം ചെ​യ്ത് ര​ക്ത​ത്തി​ലൂ​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാ​മെ​ത്തു​ന്നു. അ​താ​യ​ത്, വേ​ണ്ടി​ട​ത്തും വേ​ണ്ടാ​ത്തി​ട​ത്തും മ​രു​ന്നു​ക​ളെ​ത്തു​ന്നു. ഇ​ൻ​ഹേ​ല​ർ വ​ഴി​യാ​ക​ട്ടെ മ​രു​ന്നു​ക​ൾ ശ്വാ​സ​കോ​ശ​നാ​ളി​ക​ളി​ൽ മാ​ത്ര​മാ​ണ് എ​ത്തു​ന്ന​ത്. ക​ണ്ണി​ൽ അ​സു​ഖം വ​രു​മ്പോ​ൾ തു​ള്ളി​മ​രു​ന്നു​ക​ൾ ഒ​ഴി​ക്കു​ന്ന​തു​പോ​ലെ, ശ്വാ​സ​നാ​ളി​യി​ലെ പ്ര​ശ്ന​ത്തി​ന് അ​വി​ടേ​ക്കു മാ​ത്ര​മാ​യി മ​രു​ന്നു​ക​ൾ നേ​രി​ട്ടെ​ത്തി​ക്കു​ന്ന ഈ ​മാ​ർ​ഗ​മാ​ണ്‌ ഇ​ന്ന് ല​ഭ്യ​മാ​യ​തി​ൽ ഏ​റ്റ​വും ഫ​ല​പ്ര​ദ​വും അ​പ​ക​ട​ര​ഹി​ത​വു​മാ​യ ചി​കി​ത്സ.  തീ​രെ ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കും വ​യോ വൃ​ദ്ധ​ർ​ക്കും വ​രെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ് ഇ​ൻ​ഹേ​ല​റു​ക​ൾ. എ​ന്നാ​ൽ ഇ​ൻ​ഹേ​ല​ർ എ​ന്ന​ത് ഒ​രു മ​രു​ന്നി​ന്‍റെ പേ​ര​ല്ല. മ​രു​ന്നു​ക​ൾ ശ്വാ​സ​നാ​ളി​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു ഉ​പാ​ധി അ​ഥ​വാ ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ​വ. 

ശ്വാ​സ​നാ​ളി​ക​ളി​ലു​ണ്ടാ​കു​ന്ന നീ​ർ​ക്കെ​ട്ടാ​ണ് ആ​സ്ത്​​മ​യി​ലു​ണ്ടാ​കു​ന്ന അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം. ഇ​ത് ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന​ത​ല്ല. നീ​ർ​ക്കെ​ട്ടു​ണ്ടാ​യി ശ്വാ​സ​നാ​ളി ന​ല്ലൊ​രു ശ​ത​മാ​നം ചു​രു​ങ്ങു​മ്പോ​ൾ മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഒ​ന്നോ ര​ണ്ടോ ആ​ഴ്ച കൊ​ണ്ട് ശ്വാ​സ​നാ​ളി​ക​ളി​ലെ നീ​ർ​ക്കെ​ട്ട് പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ല എ​ന്ന​ത് കൊ​ണ്ട് ത​ന്നെ ചി​കി​ത്സ കു​റേ​നാ​ള​ത്തേ​ക്കു തു​ട​രേ​ണ്ടി വ​രും. രോ​ഗി​യു​ടെ പ്രാ​യം, അ​സു​ഖ​ത്തി​ന്‍റെ തീ​വ്ര​ത, സ്വ​ഭാ​വം തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ഘ​ട​ക​ങ്ങ​ളെ വി​ല​യി​രു​ത്തി വേ​ണം ആ​സ്ത്​​മ ചി​കി​ത്സാ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്താ​ൻ.

പ്ര​തി​രോ​ധം പ​ര​മ പ്ര​ധാ​നം

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മ​ല്ല എ​ന്ന​തു കൊ​ണ്ടു മാ​ത്രം രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നു പ​റ​യാ​നാ​വി​ല്ല. അ​സു​ഖ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക, ഇ​ട​യ്ക്കി​ടെ​യു​ള്ള ക​ടു​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക, ശ്വാ​സ​കോ​ശ പ്ര​വ​ർ​ത്ത​ക്ഷ​മ​ത സാ​ധാ​ര​ണ വ്യ​ക്തി​ക​ളോ​ടു സ​മാ​ന​മാ​കു​ക എ​ന്ന​തും രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. ഇ​തെ​ല്ലാം മ​രു​ന്നു​ക​ൾ വ​ഴി മാ​ത്രം എ​ത്തി​പ്പി​ടി​ക്കാ​നാ​വു​ന്ന ല​ക്ഷ്യ​ങ്ങ​ള​ല്ല.  ജീ​വി​ത​ശൈ​ലി​യി​ൽ വ​രു​ത്തു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴും ആ​സ്ത്​​മ​യ്ക്ക് ന​ല്ല നി​യ​ന്ത്ര​ണം കൈ​വ​രു​ത്തു​ന്ന​താ​യി കാ​ണാ​റു​ണ്ട്. നീ​ന്ത​ൽ, ന​ട​ത്തം, സൈ​ക്കി​ൾ സ​വാ​രി തു​ട​ങ്ങി​യ വ്യാ​യാ​മ​ങ്ങ​ൾ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത കൂ​ട്ടു​ക​യും ആ​സ്ത്​​മാ നി​യ​ന്ത്ര​ണ​ത്തി​നു സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

ആ​സ്ത്​​മ ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ല

ഏ​തു രോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ചി​കി​ത്സ വി​ജ​യ​ത്തി​ന് ഡോ​ക്ട​റു​ടെ പ​ങ്ക് പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് രോ​ഗി​യു​ടേ​തും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ഏ​റെ പ്ര​ധാ​നം. ശ​രി​യാ​യ ചി​കി​ത്സ, ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ രീ​തി​യി​ൽ ന​ല്കി​യാ​ൽ ആ​സ്ത്​​മ കൈ​പ്പി​ടി​യി​ലൊ​തു​ങ്ങും. അ​സു​ഖം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്ക​പ്പെ​ട്ട ഒ​രാ​ൾ​ക്ക് മ​റ്റു​ള്ള​വ​രെ​പ്പോ​ലെ സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​നാ​കും. ജീ​വി​ത​ത്തി​ലെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഒ​ന്നും അ​യാ​ൾ​ക്ക് അ​ന്യ​മാ​കു​ന്നി​ല്ല.

ഓ​ർ​ക്കു​ക, ആ​സ്ത്​​മ എ​ന്ന​ത് പു​റ​ത്തു പ​റ​യാ​ൻ മ​ടി​ക്കേ​ണ്ട ഒ​ര​വ​സ്ഥ​യ​ല്ല. ജോ​ൺ എ​ഫ്. കെ​ന്ന​ഡി, വു​ഡ്രോ വി​ൽ‌​സ​ൺ തു​ട​ങ്ങി ഒ​രു​പാ​ട് ലോ​ക നേ​താ​ക്ക​ൾ​ക്കും നി​ര​വ​ധി ഒ​ളിം​പി​ക്സ് ജേ​താ​ക്ക​ൾ​ക്കും സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്കും അ​മി​താ​ഭ് ബ​ച്ച​ൻ അ​ട​ക്ക​മു​ള്ള വി​ശ്രു​ത ക​ലാ​കാ​ര​ന്മാ​ർ​ക്കു​മൊ​ക്കെ ആ​സ്ത്​​മ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന വ​സ്തു​ത ഒ​ന്ന് ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു - ആ​സ്ത്​​മ ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ല. നി​യ​ന്ത്രി​ക്ക​പ്പെ​ട്ട ആ​സ്ത്​​മ ആ​രോ​ഗ്യ​ത്തെ​യോ,​ ആ​യു​ർ​ദൈ​ർ​ഘ്യ​ത്തെ​യോ ബാ​ധി​ക്കി​ല്ല. ആ​സ്ത്​​മ ജീ​വി​ത വി​ജ​യ​ത്തി​ന് ഒ​രു ത​ട​സ​മേ​യ​ല്ല.

(ലേ​ഖ​ക​ൻ അ​ക്കാ​ദ​മി ഓ​ഫ് പ​ൾ​മ​ണ​റി ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ മെ​ഡി​സി​ൻ പ്ര​സി​ഡ​ന്‍റും ആ​ല​പ്പു​ഴ ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ ശ്വാ​സ​കോ​ശ വി​ഭാ​ഗം പ്രൊ​ഫ​സ​റു​മാ​ണ്. ഇ ​മെ​യി​ൽ : shajsafar@gmail.com).

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.