പ്രിയങ്കയുടെ സഹായിക്കും യുപി കോൺഗ്രസ് അധ്യക്ഷനുമെതിരേ വഞ്ചനക്കുറ്റം [....] ഹർഷ വർധൻ ലോകാരോഗ്യ സംഘടന എക്സിക്യൂട്ടിവ് ബോർഡ് ചെയർമാനാകും [....]
05-06-2020

Idukki News Top Stories

കാടിന്റെ മക്കൾക്കായി മല കയറി അദ്ധ്യാപകർ, കുടികളിൽ രണ്ട് ടി.വി.കൾ സ്ഥാപിച്ചു.

 • ടി.വി ചലഞ്ചുമായി ഡീൻ കുര്യാക്കോസ് എം.പി.

    ‌ചെറുതോണി: ജില്ലയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ആദിവാസി മേഖല ഉൾപെടെയുള്ള പ്രദേശങ്ങളിൽ പഠന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി ഡീൻ കുര്യാക്കോസ് എം.പി ചെയർമാനായുളള ഇടുക്കി കെയർ ഫൗൺഡേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇടമലക്കുടി ഉൾപ്പടെ ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ ടി വി സ്ഥാപിച്ച് നൽകുവാൻ വേണ്ട സഹായങ്ങൾ ട്രൈബൽ പ്രോജക്ട് ഓഫീസർമാർക്ക് നൽകിയതായി എം. പി


 • തൊടുപുഴക്കാരായ ഹെൽത്ത് സൂപ്പർവൈസർമാർ ഒരേദിവസം വിരമിച്ചു ;ഇരുവരും തൊടുപുഴയിൽ ഏറെ സുഹൃത്ത് ബന്ധമുള്ളവരും .

    തൊടുപുഴ :തൊടുപുഴ നഗരസഭയിലെയും  മുവാറ്റുപുഴ നഗരസഭയിലെയും  ഹെൽത്ത് സൂപ്പർ വൈസർമാർ ഒരേ ദിവസം വിരമിച്ചു .ഇരുവരും തൊടുപുഴക്കാരുമാണ്.തൊടുപുഴ നഗര സഭയിലെ   എൻ.പി.രമേഷ് കുമാർ 33 വർഷവും 7 മാസവും നീണ്ടസേവനത്തിന് ശേഷമാണ് മുനിസിപ്പൽ ഓഫീസിന്റെ പടിയിറങ്ങിയത് . . നാലര വർഷത്തെ ആരോഗ്യ വകുപ്പിലെ താൽക്കാലിക ജോലിയും തുടർന്ന് പി എസ് .സി വഴി   മുവാറ്റുപുഴ നഗരസഭയിൽ ജോലിയിൽ


 • ജ്യോതി സൂപ്പർ ബസാർ മാനേജ്മെൻറ് ലോക് ഡൗൺ കാലത്തെ 2 മാസത്തെവാടക ഇളവു ചെയ്തും ഒരു വർഷത്തേക്ക് വാടക വർദ്ധനവ് ഒഴിവാക്കിയും മാതൃകയായി '

      തൊടുപുഴ.   സിഎംഐ മാനേജ്മെന്റിനു കീഴിലുള്ള ജ്യോതി ബസാറിലെ ' ബിസിനസ്സ് സ്ഥാപനങ്ങൾ  ഓഫീസ് എന്നിവ നടത്തി വരുന്നവരുടെ ലോക് ഡൗൺ കാലത്തെ 2 മാസത്തെ വാടക ഇളവ് ചെയ്തും ഒരു വർഷത്തേക്ക് വാടക വർദ്ധനവ് ഒഴിവാക്കിയുമാണ് മാനേജ്മെന്റ് തീരുമാനമെടുത്തത്.  തൊടുപുഴയിലെ ആദ്യകാല ഷോപ്പിംഗ് കോംപ്ലക്സ് എന്ന നിലയിൽ പേരെടുത്തിട്ടുള്ളതാണ് ജ്യോതി സൂപ്പർ ബസാർ' ലോക് ഡൗൺ കാലത്തെ


 • ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  നെടുങ്കണ്ടം . ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിമൂട് ബ്ലോക്ക് നമ്പർ 25 ൽ പി.രാജൻ ( പന്തളം രാജൻ 64)നെയാണ് വീട്ടിനുള്ളിലെ സോഫായിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഏതാനും നാളുകളായി രാജനും, ഭാര്യയും പുറ്റടിയിൽ മകനൊപ്പമാണ് കഴിഞ്ഞിരുന്നത്. 20 ദിവസം മുൻപ് നെടുങ്കണ്ടം താന്നിമൂട്ടിലുള്ള പുരയിടത്തിൽ കൃഷി ജോലികൾ നടത്താനാണ് രാജൻ എത്തിയത്. ചൊവാഴ്ച്ച രാജനെ കാണാതെ


 • കൃഷിയിടത്തിലെ വാഴ മുറിച്ചുമാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.

      അടിമാലി:  തോക്കുപാറ അമ്പലച്ചാൽ മാങ്ങാപ്പാറ  കാടായം ഏലിയാസിന്റെ മകൻ ബേസിൽ (35) ആണ് മരിച്ചത്. ഇന്നു വൈകിട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്. അമ്പഴച്ചാൽ തോട്ടാപ്പുര റോഡിൽ നിന്നും അൽപം മാറി ഇവരുടെ വീടിന്റെ നിർമ്മാണം നടന്നുവരികയായിരുന്നു. ടൈൽ ജോലികളിൽ വ്യാപൃതനായിരുന്നു ബേസിൽ. ഇതിനിടെ വൈദ്യുതി നിലച്ചതോടെ സമീപത്ത് കൃഷിയിടത്തിൽ മറിഞ്ഞു വീണു കിടന്ന വാഴ


 • തൊടുപുഴയാറ്റിൽ ബിരുദ വിദ്യാർത്ഥി മുങ്ങി മരിച്ചു

    തൊടുപുഴ :കൂട്ടുകാർക്കൊപ്പം  തൊടുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങി മരിച്ചു .കാഞ്ഞിരമറ്റം കടവിൽ ഉണ്ടായ അപകടത്തിൽ  തൊടുപുഴ കീരികോ ട്‌  അറയ്ക്കപ്പറമ്പിൽ സക്കീറിന്റെ മകൻ മഹസൽ( 21 )  ആണ് മരണമടഞ്ഞത് .പറവൂർ കോളേജിൽ സൈക്കോളജി ബിരുദ വിദ്യാർത്ഥിയാണ് .ഇന്ന് (ചൊവ്വ )വൈകുന്നേരമാണ് സംഭവം .കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു .ഇവരുടെ


 • മുനിസിപ്പൽ സെക്രട്ടറിയെ എസ്.എഫ് .ഐ .ക്കാർ തടഞ്ഞു വെച്ചതിൽ നഗരസഭാ ജീവനക്കാര്‍ പ്രതിഷേധിച്ചു

  തൊടുപുഴ :അപകടകരമായ മരം വെട്ടി മാറ്റുന്നതിന്  നിയമാനുസരണ നടപടി സ്വീകരിച്ച നഗരസഭാ സെക്രട്ടറിയെ ഓഫീസിൽ കയറി തടഞ്ഞ് വക്കുകയും അസഭ്യം പറയുകയും ചെയ്ത ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരുടെ നടപടിയിൽ  ജീവനക്കാര്‍പ്രതിഷേധിച്ചു.  കേരള മുനിസിപ്പൽ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസ്സോസിയേഷന്‍  , കേരള മുനിസിപ്പൽ  ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് സംഘ് 


 • കര്‍ഷക കോണ്‍ഗ്രസ് കൃഷി ഭവനുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിച്ചു.

  തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ മുഴുവന്‍ കൃഷി ഭവനുകള്‍ക്ക് മുമ്പിലും കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. തൊടുപുഴ മുനിസിപ്പല്‍ കൃഷിഭവന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോമി പാലയ്ക്കന്‍, റോബിന്‍


 • ലോക്ക് ഡൗൺ തടസമായില്ല,മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു*

    ബാബൻസ് അണക്കര   കുമളി :കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട്  സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാനത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്പം കാളിയമ്മൻ കോവിൽ സ്ട്രീറ്റ്, പുതുപ്പെട്ടി രത്തിനം മകൻ പ്രസാദും കോട്ടയം കാരാപ്പുഴ


 • കാനഡയിൽ മരണമടഞ്ഞ എബിൻ സന്തോഷിന്റെ സംസ്ക്കാരം ബുധനാഴ്ച കാളിയാർ പള്ളിയിൽ .

  തൊടുപുഴ :കാനഡയിൽ ബോട്ടില്‍നിന്ന്‍ തടാകത്തില്‍  വീണു മരണമടഞ്ഞ  മലയാളിവിദ്യാര്‍ഥി   വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്‌- ഷൈനി ദമ്പതികളുടെ മകന്‍ എബിന്‍ സന്തോഷിന്റെ  ഭൗതിക ശരീരം ബുധനാഴ്ച  നാട്ടിൽ സംസ്‌കരിക്കും . ഒന്റാരിയൊ ബാരിയിലാണ്   അപകടം നടന്നത് .. കാനഡയിൽ  ജോർജിയൻ    കോളേജിൽ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു.  കാനഡയിൽ നിന്നും വിമാന മാര്ഗം Kerala

Gulf