ന്യൂഡൽഹി: രാജ്യത്ത് മൂന്നാം തരംഗത്തിന്റെ മുന്നോടിയായി ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം രാജൃത്തെ പ്രദിന കൊവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. കൊവിഡ് രോഗികൾ കുത്തനെ ഉയർന്നതോടെ സംസ്ഥാനങ്ങളോട് മുൻകരുതൽ സ്വീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
താൽക്കാലിക ആശുപത്രികൾ ഉൾപ്പെടെ ഒരുക്കി ചികിത്സാ സൗകര്യങ്ങൾ കൂട്ടനും ജില്ലാ അടിസ്ഥാനത്തിൽ കൺട്രോൾ റൂം തുറക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഹോട്ടലുകളും മറ്റും കൊവിഡ് ആശുപത്രികൾ ആക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെടാൻ കോൾ സെന്ററുകൾ ഒരുക്കണം.
സംസ്ഥാനങ്ങൾ ഓക്സിജൻ ലഭ്യത പരിശോധിക്കണം. നേരിയ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കണം. ഗ്രാമീണമേഖലയ്ക്കും കുട്ടികൾക്കും പ്രതൃക ശ്രദ്ധ നൽകണം. ദ്രുതപരിശോധന ബൂത്തുകൾ തുടങ്ങണം. പനി, ശ്വാസതടസ്സം, രുചി നഷ്ടപ്പെടൽ, ക്ഷീണം എന്നിവ രോഗലക്ഷണങ്ങളായി കണക്കാക്കണം എന്ന് ആരോഗൃമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1413 പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ കൊവിഡ് കേസുകളും (22,775) കുത്തനെ കൂടി. ഇതിന് പിന്നാലെയാണ് കൊവിഡ് വ്യാപനം നേരിടാൻ സജ്ജമാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
india
SHARE THIS ARTICLE