ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിവിധ ഏജന്‍സികള്‍.റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് മുന്നറിയിപ്പ്.തെരഞ്ഞെടുപ്പ് അടുക്കുന്നതും ഭീഷണി ഉയർത്തുന്നുണ്ട്.തിരക്കേറിയ മാര്‍ക്കറ്റുകളും സ്ഥലങ്ങളും മാത്രമല്ല പ്രധാന നേതാക്കളെയും സുരക്ഷാ സേനകളുടെ കാമ്പസുകളുമായിരിക്കും ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകൾ, മതപരമായ കേന്ദ്രങ്ങള്‍, സുപ്രധാന മന്ദിരങ്ങള്‍ എന്നിവയും ലക്ഷ്യമിടുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള സുരക്ഷാ സേനകള്‍ക്ക് കനത്ത ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
സിസിടിവികള്‍ കൃത്യമായി പരിശോധിക്കണമെന്നും അതിനുള്ള സാങ്കേതിക വിദഗ്ധര്‍ എല്ലാ സമയവും സജ്ജമായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡോഗ് സ്ക്വാഡും വൈദ്യ സംഘവും സജ്ജമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
india
SHARE THIS ARTICLE