കെഎസ്‍യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം [....] കുതിച്ചുയർന്ന് ചന്ദ്രയാൻ 2; ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം [....]
22-07-2019

National Top Stories

കർണാടകയിൽ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കർ

 • കർണാടകയിൽ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കർ

  ബംഗളൂരു: കർണാടകയിൽ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കർ. ഇന്ന് വൈകീട്ട് ആറുമണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കർ രമേഷ് കുമാർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താതെ ചർച്ച നീട്ടിക്കൊണ്ടുപോകുന്ന സർക്കാരിന്‍റെയും സ്പീക്കറുടെയും നടപടി ചോദ്യം ചെയ്ത് രണ്ട് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സ്പീക്കർ


 • ശരവണഭവന്‍ ഉടമ പി.രാജഗോപാല്‍ അന്തരിച്ചു

  ചെന്നൈ: ശരവണഭവന്‍ ഉടമയും വധക്കേസില്‍ പ്രതിയുമായ പി. രാജഗോപാല്‍ അന്തരിച്ചു. കേസില്‍ കോടതി വിധി വന്ന ശേഷം ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാജഗോപാല്‍ കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപ്പോയിരുന്നു. എന്നാല്‍ സുപ്രിം കോടതിയുടെ അന്ത്യശാസന ലഭിച്ചതോടെ


 • കർണാടക: വിശ്വാസ വോട്ടെടുപ്പ് നീക്കാൻ സർക്കാർ നീക്കം; മാറ്റി വയ്ക്കരുതെന്ന് ബിജെപി

  ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​ർ. വി​ശ്വാ​സ​പ്രമേ​യ​ത്തി​ൽ വോട്ടെടു​പ്പ് നീ​ട്ടി വ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വ​രെ വോട്ടെ​ടു​പ്പ് നീ​ട്ടി​വ​ച്ച് വി​മ​ത എം​എ​ൽ​എ​മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ


 • രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹർജിയിൽ വിധി ഇന്നുണ്ടായേക്കും

  ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ  നളിനിയുടെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാൻ ഗവർണർക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രതീക്ഷിക്കുന്നത്. മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ നൽകിയ ശുപാർശയിൽ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ്


 • മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയീദ് അറസ്റ്റിൽ

  ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ‌് അറസ്റ്റിൽ. ജമാഅത്ത് ഉദ് ദവാ തലവനായ ഹാഫിസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാഹോറിൽ നിന്ന് ​ഗുജ്‍രൻവാലിയിലേക്ക് പോകുന്ന വഴി പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ഹാഫിസിനെ പിടികൂടിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹാഫിസിനെതിരെ വിവിധ വകുപ്പുകളിൽ നേരത്തെ


 • വിമത എംഎൽഎമാർക്ക് തിരിച്ചടി; രാജിക്കാര്യം സ്പീക്കർക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

  ന്യൂഡൽഹി: കർണാടകയിലെ വിമത എംഎൽഎമാർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിയ്ക്ക് ഇടപെടാനാകില്ല. സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിയ്ക്ക് നിർദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സ്പീക്കർ രാജി സ്വീകരിക്കാൻ തയാറാകാത്തതിനെതിരെയാണ് 15 വിമത എംഎൽഎമാർ


 • കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണി; സംരക്ഷണമാവശ്യപ്പെട്ട് വിമത എംഎൽഎമാർ

  മുംബൈ: കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് മുംബൈ ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎമാർ. 14 എംഎൽഎമാർ ഇക്കാര്യമറിയിച്ച് മുംബൈ പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവർ വിമത എംഎൽഎമാരെ കാണാൻ മുംബൈയിൽ എത്താനിരിക്കെയാണ് വിമതർ പൊലീസ് സംരക്ഷണം


 • ഹിമാചൽ പ്രദേശിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരണം ഏഴായി

  ഷിംല: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ സോളനിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം ഏഴായി. മരിച്ചവരിൽ ആറ് പേർ സൈനികരാണ്. അപകടത്തില്‍പ്പെട്ട 28 പേരെ രക്ഷപ്പെടുത്തി എന്നാണ് പുറത്തുവരുന്ന വിവരം. സോളനിലെ ഭക്ഷണശാല കെട്ടിടമാണ് ഇന്നലെ വൈകിട്ടോടെ തകര്‍ന്ന് വീണത്. പതിനാല് പേരെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായുംKerala

Gulf