വാഷിംഗ്ടൺ: ലോകത്തെ നടുക്കിയ കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കുമെന്ന് അമേരിക്കൻ വ്യോമസേന പ്രഖ്യാപിച്ചു. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തുകയാണ്.
ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ വിമാനങ്ങൾ പറത്തിയതിൽ ചട്ടലംഘനം ഉണ്ടോയെന്നാണ് അന്വേഷിക്കുക. കാബൂൾ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും വെടിവെപ്പിലും വിമാനത്തിൽനിന്ന് വീണുമായി മരിച്ചവരുടെ എണ്ണം നാല്പത് കടന്നു. ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ വിമാനങ്ങൾ പറത്തിയതിൽ ചട്ടലംഘനം ഉണ്ടോയെന്നാണ് അന്വേഷിക്കുക. ആയിരക്കണക്കിന് അഭയാർത്ഥികൾ റൺവേയിൽ നിറഞ്ഞിരിക്കെ അവർക്ക് ഇടയിലൂടെ സൈനിക വിമാനങ്ങൾ പറത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ ആണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
gulf
SHARE THIS ARTICLE