റാഞ്ചി: വിവാദപരാമർശത്തിൽ കുഴങ്ങി കോണ്‍ഗ്രസ് എംഎല്‍എ ഇര്ഫാന് അന്‍സാരി. തൻ്റെ മണ്ഡലത്തിലെ റോഡുകള്‍ ബോളിവുഡ് താരം കങ്കണ റണാവത്തിൻ്റെ കവിളുകളെക്കാള്‍ മിനുസമുള്ളതാക്കുമെന്ന കോണ്‍ഗ്രസ് എംഎല്‍എ ഇര്ഫാന് അന്‍സാരിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാണ്. തൻ്റെ മണ്ഡലമായ ജാര്‍ഖണ്ഡിലെ ജംതാരയിലെ റോഡുകള്‍ എത്രയും വേഗം ശരിയാക്കുമെന്ന് ഉദ്ദേശിച്ചാണ് എംഎല്‍എ സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയത്. മണ്ഡലത്തില്‍ ലോകോത്തര നിലവാരമുള്ള 14 റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അന്‍സാരി വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.
എന്നാൽ എംഎല്‍എ ഇര്ഫാന് അന്‍സാരിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. എംഎല്‍എ മാപ്പ് പറയണമെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപെട്ടിട്ടുണ്ട്.
india
SHARE THIS ARTICLE