തൊടുപുഴ :കെ .സി .വൈ .എം . തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൈക്കിൾ ഫ്രാൻസിസ് മെമ്മോറിയൽ പെനാൽട്ടി ഷൂട്ട് ഔട്ട് ടൂർണമെന്റ് നടത്തി .ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് സന്തോഷ് ട്രോഫി ഫുട്ബോൾ താരം പി .എ .സലിംകുട്ടി ഉൽഘാടനം ചെയ്തു .ഫാ .ജോർജ് കാര്യാമഠം ,ഫാ .പോൾ കാരക്കൊമ്പിൽ ,ഫാ .മാനുവൽ പിച്ചളക്കാട്ട് ,തുടങ്ങിയവർ ആശംസകൾ നേർന്നു .കെ .സി .വൈ .എം .പ്രസിഡന്റ് ജോൺസൻ ആന്റണി ,ടൂർണമെന്റ് കോ ഓർഡിനേറ്റര്‍മാരായ ക്രിസ് ഇല്ലിമൂട്ടിൽ ,മാത്യൂസ് കുഴിക്കാട്ട് ,യുവദീപ്തി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി .
idukki
SHARE THIS ARTICLE