തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറു ജില്ലകളില്‍ നാളെ സർക്കാർ അവധി പ്രഖ്യാപിച്ചു. നേരത്തെ അവധി ശനിയാഴ്ചയായിരിക്കുമെന്നു 2022ലെ സർക്കാർ കലണ്ടറിൽ അടക്കം രേഖപ്പെടുത്തിയിരുന്നെങ്കിലും തമിഴ്നാടിന്റെ അഭ്യർഥന പ്രകാരമാണ് നാളത്തേക്ക് മാറ്റിയത്.
തമിഴ്നാട്ടില്‍ നാളെയാണ് തൈപ്പൊങ്കല്‍. ഇതനുസരിച്ചാണ് സംസ്ഥാനത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നൽകിയ അവധിയിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കല്‍ അവധിയുള്ളത്.
ഈ ആറ് ജില്ലകളിൽ ശനിയാഴ്ച പ്രഖ്യാപിച്ച അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന് കേരള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേരളത്തിലെ തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും അവധി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ ജില്ലകളിൽ ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
kerala
SHARE THIS ARTICLE