സാലറി ചലഞ്ചിന് അംഗീകാരം: ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം [....] സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി മരിച്ചു [....]
01-04-2020

Kerala News Top Stories

ആട് ജീവിതം സംഘത്തിന് വിസ കാലാവധി നീട്ടും; മന്ത്രി ബാലൻ

 • വ്യാജമദ്യം ഉണ്ടാക്കുന്നതിനിടെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

  കായംകുളം: വ്യാജമദ്യം ഉണ്ടാക്കുന്നതിനിടെ എക്സൈസ് മുൻ ഉദ്യോഗസ്ഥൻ പിടിയിലായി. കായംകുളം മാളിയേക്കലിൽ ഹാരിസ് ജോൺ ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. 500 ലിറ്റർ വ്യാജമദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇയാൾ വ്യാജമദ്യ നിർമാണം നടത്തിയിരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടർന്ന് നേരത്തെ ഇയാളെ എക്സൈസിൽ


 • കര്‍ണാടക അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാവില്ല: ഗവര്‍ണര്‍

  തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്നു അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിപ്പെടുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയെന്നും ഗവര്‍ണര്‍


 • പാചകവാതക വില കുറഞ്ഞു

  ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 62.50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 734 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97.50 രൂപ കുറഞ്ഞു. ഈ സിലിണ്ടറിന് 1,274.50 രൂപയാണ് വില. പുതിയ വില ഇന്നു മുതൽ നിലവിൽ വന്നു. മാർച്ച് ആദ്യവാരവും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം


 • പാലക്കാട് കർഷകർ പാൽ ഒഴുക്കി കളഞ്ഞു

  ചിറ്റൂർ: മിൽമ പാൽ സംഭരിക്കാത്തതിനെ തുടർന്ന് പാലക്കാട് ചിറ്റൂരിൽ ക്ഷീരകർഷകരുടെ പ്രതിഷേധം. പാൽ ഒഴുക്കി കളഞ്ഞാണ് ഇവർ പ്രതിഷേധിച്ചത്. മിൽമയുടെ മലബാർ മേഖല ഇന്ന് പാൽ ശേഖരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ക്ഷീര കർഷകർ പാൽ ഒഴുക്കി കളഞ്ഞത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്, കേരളത്തിൽ നിന്നുള്ള പാൽ ശേഖരണം നിർത്തിയത്. മലബാർ മേഖലയിൽ നിന്നും മൂന്ന് ലക്ഷം ലിറ്റർ പാലാണ്


 • ഏപ്രിൽ ഫൂൾ ആക്കിയാൽ പണി കിട്ടും; മുന്നറിയിപ്പുമായി പൊലീസ്

  തിരുവനന്തപുരം: ഏപ്രിൽ ഫൂളിന്‍റെ കോവിഡ് 19, ലോക്ക്ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ പ്രചരിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കർശനനടപടി സ്വീകരിക്കുമെന്നും പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ


 • കോവിഡ് 19: ശബരിമലയിൽ വിഷുവിന് ദർശനമില്ല

  തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഈ വർഷത്തെ വിഷുവിന് ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമറിയിച്ചത്.  കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും


 • യുപിഎസ്‌സി എല്ലാ നിയമന നടപടികളും നിർത്തിവച്ചു

  ന്യൂഡൽഹി: യുപിഎസ്‌സി എല്ലാ നിയമന നടപടികളും നിർത്തിവച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. വിജ്ഞാപനം, പരീക്ഷ നടത്തിപ്പ്, അഭിമുഖം, വൈദ്യപരിശോധന എന്നവിയടക്കമുള്ള നടപടികളാണ് നിർത്തിവച്ചിരിക്കുന്നത്. മാർച്ച്  28 ന് പുറത്തിറത്തിറങ്ങിയ വിജ്ഞാപനമുൾപ്പെടെ നേരിട്ടുള്ള എല്ലാ നിയമന നടപടികളും മാറ്റിവച്ചതായി യുപിഎസ്‌സി ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു.


 • സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊറോണ രോഗം: 17 പേർ വിദേശത്ത് നിന്നും വന്നവർ, അതിഥിതൊഴിലാളികളെ ഇളക്കി വിടാൻ കുബുദ്ധികൾ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ 17 പേർക്കും, കണ്ണൂരിൽ 11 പേർക്കും, വയനാട്ടിലും ഇടുക്കിയിലും രണ്ട് പേർക്ക് വീതവും ആണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരിൽ 17 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 15 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 213 പേരിലാണ് രോഗം


 • മദ്യം കിട്ടിത്താതിനെ തുടർന്ന് തൃശൂരിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി

  തൃശൂർ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ വെങ്ങിണിശേരിയിൽ യുവാവ് ആത്മഹത്യ ചെയ്തു. നിർമാണ തൊഴിലാളിയായ ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ ഇദ്ദേഹത്തെ  മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യാസക്തി മൂലം തൃശൂരിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. രണ്ടു ദിവസമായി മദ്യം കിട്ടാത്തതിനാൽ ഇയാൾ മാനസിക സമ്മർദത്തിലായിരുന്നുവെന്ന്


 • യുപിഎ സർക്കാർ എന്തു ചെയ്തെന്ന് ഇപ്പോൾ മനസിലായിക്കാണും: കെ.വി. തോമസ്

  കൊച്ചി: കൊവിഡ് വ്യാപന ദുരിതത്തിൽ  കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും  മറ്റ് ആശ്വാസ സഹായ ധനവും നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു സാധിക്കുന്നത് യു പി എ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പരിപാടികൾ കൊണ്ടാണെന്ന് മുൻ കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രൊഫ. കെ.വി.തോമസ്. 2013 ലെ രണ്ടാം യുപിഎ സർക്കാരിൽ ഭക്ഷ്യ പൊതു വിതരണ മന്ത്രിയായിരിക്കെ താൻNational

Gulf