All Categories

Uploaded at 4 months ago | Date: 30/12/2021 16:10:06

ന്യുഡൽഹി: ഒമിക്രോൺ ആശങ്കയിൽ ദേശീയ തലസ്ഥാനം. ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു. 961 പേർക്കാണ് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ ഒമിക്രോൺ സമൂഹ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും  ‘ യെല്ലോ അലേര്‍ട്ട്’​ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടരാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതും ഡൽഹിയിൽ തന്നെയാണ്. കേസുകളുടെ പെട്ടെന്നുള്ള വർദ്ധനവോടെ പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നു. ചൊവ്വാഴ്ച 496 പുതിയ കേസുകൾക്കോപ്പം പോസിറ്റീവ് നിരക്ക് 0.89 ശതമാനമായിരുന്നു.

വിദേശയാത്ര ചെയ്യാത്ത വ്യക്തിക്ക് ​ ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതിന്‍റെയര്‍ഥം കോവിഡ്​ ഒമിക്രോണ്‍ വകഭേദം പതുക്കെ സമൂഹത്തിലേക്ക്​ വ്യാപിക്കുന്നുവെന്നാണെന്ന്​​ ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.  .ഡല്‍ഹിയിലെ കോവിഡ്​ കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുബൈയിൽ ജനുവരി 7 വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കുണ്ട്. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.