രാജാക്കാട്:ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും, മണപ്പുറം ഫൗണ്ടേഷന്റെയും സാമ്പത്തിക സഹായത്തോടെ രാജാക്കാട് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മമ്മട്ടിക്കാനത്ത് നിർമ്മാണം പൂർത്തിയാക്കിയ ഭവന സമുച്ചയത്തിന്റെ താക്കോൽ ദാനം 17 ന് ഉച്ചയ്ക്ക് 12 ന് നടക്കും.ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ വി.പി നന്ദകുമാർ താക്കോൽ ദാന കർമ്മം നിർവ്വഹിക്കും.പ്രളയത്തിൽ വീട് തകർന്നവരും വാസയോഗ്യമായ വീടില്ലാത്തവരുമായ വിവിധ പഞ്ചായത്തുകളിലുള്ള 8 കുടുംബങ്ങൾക്കാണ് രണ്ട് ബെഡ് റൂമും,ഹാളും,കിച്ചനും, ബാത്ത്റൂമുമടങ്ങുന്ന എട്ട് ഭവനങ്ങൾ ഇരു നിലകളിലെ ബ്ലോക്കുകളിലായി ഒറ്റ കോമ്പൗണ്ടിനുള്ളിൽ നിർമ്മിച്ചിട്ടുള്ളത്. നിർധനരായ 5 കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചുനൽകി മാതൃക കാട്ടിയ രാജാക്കാട് ലയൺസ് ക്ലബ്ബിന്റെ 2019 വർഷത്തെ പ്രസിഡന്റായിരുന്ന ബേബി മാത്യുവിന്റെ മേൽനോട്ടത്തിലാണ് ഭവന സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.കൊവിഡ് മഹാമാരി കാരണം നിർമ്മാണത്തിന് കാലതാമസമുണ്ടായെങ്കിലും മനോഹരമായ ഭവന സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഭാരവാഹികൾക്ക് സാധിച്ചു.താക്കോൽ ഭാന ചടങ്ങിൽ ലയൺസ് 318 സി ഡിസ്ട്രിക്റ്റ് ഗവർണർ വി.സി ജെയിംസ് അദ്ധ്യക്ഷത വഹിക്കും.മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ മുഖ്യപ്രഭാഷണം നടത്തും.അഡ്വ.എ. വി വാമനകുമാർ പദ്ധതി വിശദീകരണം നടത്തും. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ രാജേഷ് കൊളാരിക്കൽ,മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി.ദാസ്,ലയൺസ് ഡിസ്ട്രിക്റ്റ് പ്രോജക്റ്റ് സെക്രട്ടറി ഷൈനു സുകേഷ്,രാജാക്കാട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് വി.എസ് പൊന്നുണ്ണി,സെക്രട്ടറി ഒ.ജെ ബേബിച്ചൻ,ട്രഷറർ എ.ഹംസ,മുൻ പ്രസിഡന്റ് ജെയിംസ് മാത്യു എന്നിവർ പ്രസംഗിക്കും.
idukki
SHARE THIS ARTICLE