All Categories

Uploaded at 4 months ago | Date: 10/01/2022 17:42:45

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. ഇടുക്കി എന്‍ജിനീയറിങ് കോളെജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് മഹാരാജാസിലും സംഘര്‍ഷമുണ്ടായത്. 8 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ഇടുക്കി എന്‍ജിനീയറിങ് കോളെജില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് കുത്തേറ്റത്. നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. മറ്റ് 2 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

കണ്ണൂര്‍ തളിപ്പറമ്പ്​ പാലക്കുളങ്ങര അദ്വൈതയില്‍ രാജേന്ദ്രന്‍റെ മകനാണ്​ ധീരജ് (21). സംഘര്‍ഷത്തെ തുടര്‍ന്ന് ഇടുക്കി എന്‍ജിനീയറിങ് കോളെജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.