മുംബൈ: മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 88 ആയി ഉയര്‍ന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളും മഹാരാഷ്ട്രയിലാണ്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര് പൂനെ ജില്ലയില്‍ നിന്നുള്ളവരാണ്. അഞ്ചുപേര്‍ മുംബൈയിലും രണ്ടുപേര്‍ ഒസ്മാനാബാദിലും താനെ, നാഗ്പൂര്‍, മിരാ ബയന്തര്‍ മേഖലയിലെ ഓരോരുത്തരും പുതിയ വകഭേദം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര് വിദേശയാത്ര ചെയ്തവരും 7 പേര് സമ്പര്‍ക്കം വഴിയും രോഗബാധിതരായവരാണെന്ന് സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയില്‍ പുതുതായി 23 പേര്‍ക്ക് കൂടി കൊവിഡിന്റെ പുതയ വകഭേദം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 358 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 6650 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 374 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 77,516 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
india
SHARE THIS ARTICLE