ന്യൂഡൽഹി: രാജ്യത്തു കുട്ടികൾക്കു കൊവിഡ് വാക്സീന് അനുമതിയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കു വാക്സീൻ നൽകാം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കു ബൂസ്റ്റർ ഡോസ് നൽകുമെന്ന്. രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു
ജനുവരി 10 മുതൽ ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള 60 വയസ്സിനു മുകളിലുള്ളവർക്കും ജനുവരി 10 മുതൽ അധിക ഡോസ് ലഭിക്കും. ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വാക്സിനേഷൻ നടപടികൾ അതിവേഗം പൂർത്തീകരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച നേസൽ വാക്സിനും ഡിഎന്‍എ വാക്സീനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
india
SHARE THIS ARTICLE