All Categories

Uploaded at 4 months ago | Date: 01/01/2022 16:37:17

ന്യൂഡല്‍ഹി: പുതുവർഷ പിറവിയിൽ രാജ്യത്തെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാറിൻ്റെ സമ്മാനം. കര്‍ഷകര്‍ക്ക് നല്‍കി വരുന്ന കിസാന്‍ സമ്മാന്‍ നിധി തുടര്‍ച്ചയായ 10-ാം ഗഡു പ്രധാനമന്ത്രി പുതുവത്സര ദിനത്തില്‍ വിതരണം ചെയ്തു.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചത്.

രാജ്യത്തെ 10 കോടി കര്‍ഷകര്‍ക്ക് ധനസഹായം നേരിട്ട് അവരവരുടെ ബാങ്കിലേക്ക് എത്തുന്നതാണ് ഈ പദ്ധതി. ഇതനുസരിച്ച് ആകെ 20,000 കോടിരൂപയാണ് പത്താം ഗഡുവായി കിസാന്‍ സമ്മാന്‍ നിധിക്കായി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതോടെ കര്‍ഷകര്‍ക്ക് ആകെ 65,800 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്.

 പുതുവത്സര ദിനത്തില്‍ കര്‍ഷകന് പ്രഥമ പരിഗണനയെന്നാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഇതിനൊപ്പം 351 കാര്‍ഷിക അനുബന്ധ നിര്‍മ്മാണങ്ങള്‍ നടത്തുന്നവരുടെ കൂട്ടായ്മകള്‍ക്കുള്ള സഹായധനവും വിതരണം ചെയ്തു. 1.24 ലക്ഷം കര്‍ഷകരുള്‍പ്പെടുന്ന 351 സംഘങ്ങള്‍ക്കായി 14 കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.