ന്യൂഡല്‍ഹി: പഞ്ചാബിലെ ഹൈവേയില്‍ പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്ചയില്‍ ആശങ്കയറിയിച്ച് രാംനാഥ് കോവിന്ദ്. പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി. വിഷയത്തെപറ്റി പ്രധാനമന്ത്രി പ്രസിഡന്റിനോട് കാരൃങ്ങൾ ധരിപ്പിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വാഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവനിലെത്തി നേരിട്ടെത്തി സംഭവം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ പഞ്ചാബിലെ സംഭവങ്ങള്‍ വിശദമായി തന്നെ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് രാഷ്ട്രപതി പ്രതികരിച്ചിരുന്നു.
അതേസമയം, സുരക്ഷാ വീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി മെഹ്താബ് ഗില്ലും പഞ്ചാബ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വെര്‍മയുമാണ് അന്വേഷണ സംഘത്തിലുള്ളത്. മൂന്നു ദിവസത്തിനുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ബിജെപി പ്രതികരിച്ചു.
കര്‍ഷക പ്രക്ഷോഭത്തില്‍ റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഫിറോസ്പുര്‍ മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഇരുപത് മിനിറ്റോളം കുടുങ്ങിയിരുന്നു. തുടര്‍ന്ന് ബിജെപി പൊതുയേഗം ഉപേക്ഷിച്ച് മോദി തിരികെ പോവുകയായിരുന്നു. ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയര്‍ സൂപ്രണ്ട് ഹര്‍മാന്‍ ഹാന്‍സിനെ ഡി.ജി.പി സസ്പെന്‍ഡ് ചെയ്തു.
india
SHARE THIS ARTICLE