തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130.65 അടി എത്തി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.വെള്ളിയാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് ഓരോ സെക്കന്‍ഡിലും 777 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. അണക്കെട്ടില്‍ നിന്ന് ഒരോ സെക്കന്‍ഡിലും 100 ഘനയടി വീതം വെള്ളം തമിഴ്നാട് കൊണ്ടുപോയി.
അണക്കെട്ട് പ്രദേശത്ത് 11 മില്ലി മീറ്ററും തേക്കടിയില്‍ 13 മില്ലി മീറ്ററും മഴ പെയ്തു. മല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗൈ അണക്കെട്ടില്‍ 67.08 അടി വെള്ളം ഉണ്ട്. ഇടുക്കിയില്‍ ജലനിരപ്പ് 2340.36 അടിയായി.
മൂവാറ്റുപുഴയാറിലും പെരിയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴയ്ക്ക് ശക്തി കൂടിയതോടെ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു.
kerala
SHARE THIS ARTICLE