അടിമാലി: ക്രമസമാധാന പാലനത്തിൽ കേരള സർക്കാർ സമ്പൂർണ്ണ പരാജയമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. തകരുന്ന ക്രമസമാധാനം,
നിഷ്ക്രിയ ആഭ്യന്തരം
എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അടിമാലി ഇരുമ്പുപാലത്ത് യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെതിരെ സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിൽ രാഷ്ട്രീയ ഗുണ്ടാ കൊലപാതകങ്ങൾ കൊണ്ട് ഭീതിജനകമായ അവസ്ഥയിൽ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാകുകയും, ലോകത്ത് തന്നെ മാതൃകയായ കേരള പോലീസ് സേനയെ വർഗീയ ധ്രുവീകരണത്തിൻ്റെ ഭാഗമാക്കി മാറ്റി കേരള ജനതയുടെ മനസിൽ വിഭാഗീയതയുടെ വിത്ത്കൾ വിതറുകയും ചെയ്ത സർക്കാർ സമീപനം അവസാനിപ്പിക്കണമെന്നും, ന്യൂനപക്ഷ വിശ്വാസ സമൂഹത്തെ അടിച്ചമർത്തുന്ന പിണറായിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ജന രോക്ഷം ഉയരണമെന്നും അദ്ധേഹം പറഞ്ഞു. ഇരുമ്പ്പാലത്ത്
യൂത്ത് ലീഗ് ജില്ലാ ആക്റ്റിംഗ് പ്രസിഡൻ്റ് ഇ എ മുഹമ്മദ് അമിൻ്റെ അദ്യക്ഷതയിൽ നടന്ന ജനകീയ വിചാരണക്ക് ജനറൽ സെക്രട്ടറി പി എച്ച് സുധീർ സ്വാഗതം ആശംസിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ മാഹിൻ മുഖ്യപ്രഭാഷണം നടത്തി. സമരത്തിന് അഭിവാദ്യമർപ്പിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് എം എസ് മുഹമ്മദ്, ട്രഷറർ കെ എസ് സിയാദ്, ജില്ലാ സെക്രട്ടറിമാരായ എ എം അനീഫ, റ്റി കെ നവാസ്, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ എസ് കലാം, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആഷിഖ് റഹിം നേതാക്കളായഎം ബി സൈനുദ്ദീൻ, ബഷീർ പഴംമ്പിള്ളിത്താഴം, എം എം നവാസ്, ഷിജാസ് കാരകുന്നേൽ, നൗഫൽ സത്താർ, പി എൻ നൗഷാദ്, റിയാസ് പടിപ്പുരയ്ക്കൽ, സലാം മാനിക്കൽ അനസ് കോയാൻ, റഫീഖ് എം എം, വി എം റസാഖ്, പി കെ മൂസ, സി കെ ജാഫർ, അസീസ് എം പി, ഷെഫീഖ് പനക്കൽ, ഹസ്സൻ ഇരുമ്പ്പാലം എന്നിവർ സംസാരിച്ചു.
idukki
SHARE THIS ARTICLE