All Categories

Uploaded at 2 months ago | Date: 04/04/2022 21:53:18

ന്യൂഡല്‍ഹി:പാകിസ്ഥാന്‍റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ നാമനിര്‍ദേശം ചെയ്ത് ഇമ്രാൻ ഖാന്‍.താല്‍ക്കാലിക പ്രധാനമന്ത്രിയെ നിയമിക്കുന്നത് വരെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി തുടരണമെന്ന് പ്രസിഡന്‍റ് ആരിഫ് അലി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലിക പ്രധാനമന്ത്രിയെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനും ഇമ്രാന്‍ ഖാനിനും പ്രസിഡന്‍റ് കത്തയച്ചിരുന്നു.

ഭരണഘടനയനുസരിച്ച്‌ ദേശീയ അസംബ്ലിയും (എന്‍.എ) ഫെഡറല്‍ കാബിനറ്റും ഞായറാഴ്ചയാണ് പിരിച്ചുവിട്ടത്. എന്‍.എ പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനുള്ളിലെ നിയമനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ സ്പീക്കര്‍ രൂപീകരിക്കുന്ന കമ്മിറ്റിക്ക് രണ്ട് പേരെ നാമനിര്‍ദേശം ചെയ്യാം. സ്പീക്കര്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ സെനറ്റ് അംഗങ്ങള്‍ അഥവാ ദേശീയ അസംബ്ലിയില്‍ നിന്നും പിരിഞ്ഞുപോകുന്ന എട്ട് പേര്‍ ഉള്‍പ്പെടും.

പ്രധാനമന്ത്രിയുമായും സ്ഥാനമൊഴിയുന്ന പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയ ശേഷം താല്‍ക്കാലിക പ്രധാനമന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്‍റിന് അനുവാദമുണ്ട്. അതേസമയം പ്രക്രിയിയില്‍ പങ്കെടുക്കില്ലെന്നും നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് പറഞ്ഞു. പ്രസിഡന്‍റും പ്രധാനമന്ത്രിയും നിയമം ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.