ഇടുക്കി ജില്ലയിൽ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആർ കറുപ്പസാമിയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെയും, സാമൂഹ്യ വിരുദ്ധർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലാകെ 78 വാഹന പട്രോളിംഗിലൂടെ 1717 വാഹനങ്ങൾ പരിശോധന നടത്തി. 228 ഹോട്ടൽ /ഹോം സ്റ്റേ റിസോർട്ടുകൾ പരിശോധന നടത്തുകയും സ്ഥിരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 50 സാമൂഹ്യ വിരുദ്ധരെ പ്രത്യേകം പരിശോധന നടത്തി. 20 പേരെ മുൻകരുതൽ നടപടിയുടെ ഭാഗമായി കരുതൽ തടങ്കലിൽ എടുത്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൂടാതെ രാത്രി പത്തുമണിക്ക് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിച്ചുവെന്ന് ഉറപ്പുവരുത്തിയെന്നും ആർ കറുപ്പസാമി അറിയിച്ചു.