ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ ആള്‍ദൈവം കാളീചരണ്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാജ്യത്ത് മഹാത്മാഗാന്ധിയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനായുള്ള അന്തരീക്ഷം ബിജെപി മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി .
ഇത്തരത്തിലുള്ള അന്തരീക്ഷം മനഃപൂര്‍വം സൃഷ്ടിക്കുകയാണ്. ഭരണകക്ഷിയും അവരുടെ അനുബന്ധ ഗ്രൂപ്പുകളും മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ള നേതാക്കളാരും അവരെ എതിര്‍ക്കുന്നില്ല.
മഹാത്മാഗാന്ധിയെ വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുമ്പോഴും കാളീചരണ്‍ മഹാരാജ് ഉപയോഗിച്ചത് മോശം ഭാഷയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് ഛത്തീസ്ഗഡില്‍ മഹാത്മാഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിച്ചതിന് കാളീചരണ്‍ മഹാരാജ് അറസ്റ്റിലായത്. മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുന്നത് പാപമാണെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
india
SHARE THIS ARTICLE