പ്രഥമ ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ റഗ്ബി മത്സരങ്ങളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ സുനിൽ സെബാസ്റ്റ്യൻ ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡന്റ് കെ റ്റി ജോർജിന് ദീപശിഖ കൈമാറി. തൊടുപുഴ ഡിവൈഎസ്പി കെ സദൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സ്റ്റേറ്റ് റഗ്ബി അസോസിയേഷൻ ട്രഷറർ സലി കെ ഇടശ്ശേരി
ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എംഎസ് പവനൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൈസി ഡിനിൽ, സ്റ്റേറ്റ് അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗീസ്, സ്റ്റേറ്റ് ബാഡ്മിന്റൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൈജൻ സ്റ്റീഫൻ, സ്റ്റേറ്റ് ആം റെസ്ലിങ് വൈസ് പ്രസിഡന്റ് മനോജ് കോക്കാട്ട് തൊടുപുഴ മുൻസിപ്പൽ കൗൺസിലർ ഷഹന ജാഫർ, കരിമണ്ണൂർ പഞ്ചായത്ത് മെമ്പർ ബിബിൻ അഗസ്റ്റിൻ, ഇടുക്കി ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ജോയ് അഗസ്റ്റിൻ, എന്നിവർ പങ്കെടുത്തു. ഇടുക്കി ഒളിമ്പിക് അസോസിയേഷൻ ജോയിൻ സെക്രട്ടറി മുഹമ്മദ് ബഷീർ ഒബ്സെർവർ ആയിരുന്നു.
പുരുഷ വിഭാഗത്തിൽ ഇന്ത്യൻ സ്പോർട്സ് ക്ലബ്ബ് തൊടുപുഴ വിജയികളും ബീറ്റ്സ് യുണൈറ്റഡ് വണ്ണപ്പുറം റണ്ണേഴ്സും ആയി വനിതാവിഭാഗത്തിൽ വണ്ണപ്പുറം ബീറ്റ്സ് യുണൈറ്റഡ് ക്ളബ്ബ് ചാമ്പ്യന്മാരായി.ഓസ്കാർ മുട്ടം റണ്ണേഴ്സായി വിജയികൾക്ക് ഡോക്ടർ രോഹിത് ജോൺ എസ് ആർ സി കൺവീനർ ഇടുക്കി മെഡലുകൾ കൈമാറി.
Sports
SHARE THIS ARTICLE