രാജാക്കാട് : രാജാക്കാട് ഗവ.ഐ റ്റി ഐയിൽ നിന്നും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കലും സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പലിനുള്ള യാത്രയയപ്പും നടന്നു പി റ്റി എ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് ഐ റ്റി ഐ ഓഡിറ്റോറിയത്തിൽ നടന്ന യോഗം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കിൽ ഇന്ത്യയുടെ ഭാഗമായി ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ പ്ലംബർ,വെൽഡർ
ട്രേഡുകളിൽ ഉന്നത വിജയം നേടിയ അമൽ ഗോപി,അഖിൽ അനിൽകുമാർ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
24 വർഷത്തെ ഐ റ്റി ഐ അദ്ധ്യാപനത്തിന് ശേഷം 31 ന് വിരമിക്കുന്ന പ്രിൻസിപ്പാൾ എൻ.എസ് സതീഷ്കുമാറിന് പി റ്റി എ യുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണവും യാത്രയയപ്പും നൽകി,പി റ്റി എ പ്രസിഡന്റ് എം.ആർ രാജൻ,വാർഡ് മെമ്പർ പുഷ്പലത സോമൻ,ഗ്രൂപ്പ് ഇൻസ്ട്രക്ടർ എ. ഹാഷിം,ജൂനിയർ സൂപ്രണ്ട് പി.എച്ച് മുംതാസ്,സ്റ്റാഫ് സെക്രട്ടറി വി.പി ഗോപി,
ട്രെയിനീസ് കൗൺസിൽ ചെയർമാൻ റബി
ജോസ്,സീനിയർ ഇൻസ്ട്രക്ടർ മനോജ് മോഹൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് പി ടി എ പൊതുയോഗവും കലാപരിപാടികളും നടത്തി.
idukki
SHARE THIS ARTICLE