All Categories

Uploaded at 1 month ago | Date: 29/11/2021 10:38:50

സംസ്ഥാനത്തെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരനും നേർക്കുനേരെത്തും. നിയമസഭയിലെ അംഗബലത്തിന്റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണി വിജയം ഉറപ്പിച്ച് കഴിഞ്ഞു. നിലവിൽ ഭരണകക്ഷിയായ എൽഡിഎഫിന് 99 ഉം യുഡിഎഫിന് 41 ഉം അംഗങ്ങളാണ് ഉള്ളത്.രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടർന്നാണ് ജോസ് കെ മാണി 2020 ജനുവരി 11 ന് രാജിവെച്ചത്. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം 2024 ജൂലൈ ഒന്ന് വരെയായിരിക്കും ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി.അതേസമയം കെ എം മാണിയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കാനാണ് തന്റെ സ്ഥാനാർഥിത്വമെന്നാണ് യുഡിഎഫ് രാജ്യസഭാ സ്ഥാനാർഥി ശൂരനാട് രാജശേഖരന്റെ പ്രതികരണം. കെ എം മാണിയോടുള്ള അഭേദ്യമായ ബന്ധത്തെ തുടർന്നാണ് അഖിലേന്ത്യാ കോൺഗ്രസ്സിന്റെ എതിർപ്പ് മറികടന്ന് ഐക്യ ജനാധിപത്യമുന്നണിയുടേത് ആയിരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്സിന് നൽകിയതെന്നും ശൂരനാട് രാജശേഖരന്‍ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞിരുന്നു.മാണി സാറിന്റെ ചിന്തകളും കേരളസമൂഹത്തോടുള്ള പ്രതിബദ്ധതയും മറന്നാണ് മകൻ ജോസ് കെ മാണി പ്രവർത്തിക്കുന്നത്. ചെറിയ ആനുകൂല്യത്തിന് വേണ്ടി കെ എം മാണിയെ കയ്യേറ്റം ചെയ്യാനും ജയിലിൽ അടയ്ക്കാനും ശ്രമിച്ചവരുടെ കൂടെ ജോസ് കെ മാണി പോയി. ജോസ് കെ മാണി മത്സരിക്കുന്നത് കൊണ്ടുമാത്രമാണ് എതിർസ്ഥാനാർത്ഥിയാകുന്നതെന്ന് പറഞ്ഞ ശൂരനാട് രാജശേഖരന്‍ ഭൂരിപക്ഷമുള്ള ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നില്‍ പ്രത്യേക ഉദ്ദേശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.