All Categories

Uploaded at 4 months ago | Date: 17/01/2022 21:37:37

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഓരോ ദിവസത്തെയും വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്നു പൊലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ചെന്നിത്തല പറഞ്ഞു.

ഗുരുതര വീഴ്ചയാണു പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് .ഗുണ്ടാ നേതാവ് സ്റ്റേഷനു മുന്നില്‍ കൊണ്ട് കൊന്നു തള്ളിയിട്ടും പ്രതിക്ക് കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ് പി മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല .നാണംകെട്ട പ്രസ്ഥാവനയായിപ്പോയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. ഇവരില്‍ പലര്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുമായുള്ള ബന്ധം കാരണം പൊലീസിനു മുഖം നോക്കാതെ നടപടി എടുക്കാന്‍ കഴിയുന്നില്ല. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.