All Categories

Uploaded at 2 months ago | Date: 01/04/2022 21:41:01

കീ​വ്:റ​ഷ്യ​ന്‍ അ​ധി​നി​വേ​ശം ഒ​രു മാ​സ​ത്തി​ലേ​റെ​ പിന്നിടുമ്പോൾ തി​രി​ച്ച​ടി​ച്ച്‌ യു​ക്രെ​യ്ന്‍.റ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ ക​ട​ന്നു​ക​യ​റിയാണ് യു​ക്രെ​യ്ന്‍ ശക്തമായ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തിയത്. റ​ഷ്യ​ന്‍ അ​തി​ര്‍​ത്തി ന​ഗ​ര​മാ​യ ബെ​ല്‍​ഗൊ​റോ​ദി​ലെ ഇ​ന്ധ​ന സം​ഭ​ര​ണി​ക​ള്‍​ക്കു നേ​രെ​യാ​യി​രു​ന്നു യു​ക്രെ​യ്ന്‍ ആ​ക്ര​മ​ണം.

ര​ണ്ട് എം​ഐ-24 ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു യു​ക്രെ​യ്ന്‍ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ന്ധ​ന സം​ഭ​ര​ണി​യു​ടെ ഭാ​ഗ​ങ്ങ​ള്‍ ത​ക​ര്‍​ന്ന​താ​യി റ​ഷ്യ ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​പ്പോ​യി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും റ​ഷ്യ അ​റി​യി​ച്ചു.

യു​ക്രെ​യ്ന്‍ ന​ഗ​ര​മാ​യ ഖാ​ര്‍​കീ​വി​ല്‍ നി​ന്ന് 80 കി​ലോ​മീ​റ്റ​റും അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന ബെ​ല്‍​ഗൊ​റോ​ദ് ന​ഗ​രം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ റ​ഷ്യ​ന്‍ വ്യോ​മാ​തി​ര്‍​ത്തി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഡി​പ്പോ​യി​ലെ സു​ര​ക്ഷാ കാ​മ​റ​യി​ല്‍ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം താ​ഴ്ന്നു​പ​റ​ന്ന യു​ക്രെ​യ്ന്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ മി​സൈ​ല്‍ തൊ​ടു​ത്തു​വി​ടു​ന്ന​താ​യി കാ​ണാം. പി​ന്നാ​ലെ വ​ലി​യ പ്ര​കാ​ശ​ത്തോ​ടു​കൂ​ടി​യു​ള്ള സ്ഫോ​ട​നം ഉ​ണ്ടാ​യ​താ​യും വീ​ഡി​യോ​ക​ളി​ല്‍ കാ​ണാം.

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.