പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. അതേസമയം പള്ളന്‍ എന്ന ജാതിയുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രന് സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നു. എംഎ മണി എംഎല്‍എയെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം അപമാനിച്ചെന്നും നേതൃത്വത്തെ അറിയിച്ചു. കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബത്തെ നോക്കി വീട്ടിലിരിക്കാനായിരുന്നു എംഎം മണിയുടെ മറുപടി."തിരുവനന്തപുരം എംഎല്‍എ ഓഫീസില്‍ സഖാവ് എംഎം മണിയെ കണ്ട് പുതിയ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യം പറഞ്ഞു. എന്നോട് അപ്പനേയും അമ്മയേയും മക്കളേയും കുടുംബത്തേയും നോക്കി മര്യാദക്ക് വീട്ടില്‍ ഇരുന്നു കൊള്ളണമെന്നും നിനക്ക് ആവശ്യത്തിന് പെന്ഷന് കിട്ടുമല്ലോ. അതുകൊണ്ട് ലീവ് എടുത്ത് വീട്ടില്‍ പോയിരിക്കണമെന്നും വളരെ ദേഷ്യത്തില്‍ പ്രതികരിച്ചു. വളരെ മുന്‍വിധിയോട് കൂടി തന്നെയാണ് എന്നോടുള്ള പെരുമാറ്റം എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. ഇനി കമ്മിറ്റികളിലും സമ്മേളനങ്ങളിലും പോയാല്‍ ഇതിനേക്കാള്‍ മോശമായി പരസ്യമായി എനിക്ക് എതിരെ പ്രതികരിക്കുനെന്നും എനിക്ക് തോന്നി. ഇനി കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ജില്ലാ സെക്രട്ടറിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്.' കത്തില്‍ പറയുന്നു.എംഎം മണിയെ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍വെച്ച് കണ്ടപ്പോള്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ നില്‍ക്കുകയാണെന്നും രാജേന്ദ്രന് പറഞ്ഞു. 'പള്ളന്‍ എന്ന ജാതിയുടെ പ്രതിനിധിയായി എസ്റ്റേറ്റില്‍ പോകുവാനോ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. മൂന്നാര്‍, മറയൂര്‍ തുടങ്ങിയ ഏരിയാ സമ്മേളനങ്ങളില്‍ എംഎം മണിയുടേയും നേതാക്കളുടേയും പ്രസംഗങ്ങളും ഇടപെടലുകളും എനിക്കെതിരായ നീങ്ങളുടെ വേദിയായി സമ്മേളനങ്ങളെ ഉപയോഗിച്ചു എന്നത് വസ്തുതയാണ്. കെവി ശശിയും, ശശി കുമാറും വിജയനും മറ്റുള്ളവരെ ചേര്‍ത്ത് എനിക്കെതിരായ പ്രചരണങ്ങള്‍ ചില പാര്‍ട്ടി അംഗങ്ങളിലൂടെ നടത്തുകയാണ്. ' രാജേന്ദ്രന് കത്തില്‍ വ്യക്തമാക്കി.
idukki
SHARE THIS ARTICLE