ചെന്നൈ: തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ ഒരുങ്ങി സർക്കാർ. ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കുന്നത് സര്‍ക്കാരിൻ്റെ പരിഗണനയിലുണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം.
യുവതലമുറയിലുള്ളവറാണ് ഷവർമ കൂടുതലായും കഴിക്കുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ കാലയളവിനിടയിൽ നിരവധി ഷവർമ വിൽപ്പന ഷോപ്പുകൾ തമിഴ്നാട് തുറക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം, നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം ഇത്തരം വിഭവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനാകില്ല', അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശിയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഷവര്‍മയ്ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം തമിഴ്നാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ആയിരത്തിലധികം കടകള്‍ക്ക് നോട്ടീസും പിഴയും നല്‍കിയിരുന്നു.
india
SHARE THIS ARTICLE